September 7, 2026

ചെറുകാട്ടൂരിൽ മേരാ ബസാർ പ്രവർത്തനം ആരംഭിച്ചു.

0
MERABASAR
By ന്യൂസ് വയനാട് ബ്യൂറോ
എംഎഫ്ഡിഎസ് 'മേരാബസാര്‍' പ്രവര്‍ത്തനം ആരംഭിച്ചു
മാനന്തവാടി: മദര്‍തെരേസ ഫിഷര്‍മെന്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എംഎഫ്ഡിഎസ്)യുടെ നേതൃത്വത്തില്‍ വിഷരഹിത മത്സ്യ പച്ചക്കറി സ്റ്റോര്‍ 'മേരാബസാര്‍' ചെറുകാട്ടൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് കിഴക്കുംപുറം ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് മെമ്പര്‍ കെ.ജെ. മാര്‍ട്ടിന്‍ കുഴിമുള്ളില്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. എംഎഫ്ഡിഎസ് ചെറുകാട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് ജൂഡി കുറുമ്പാലക്കാട്ട് അധ്യക്ഷത വഹിച്ചു. വിഷരഹിത മത്സ്യവും രാസ കീടനാശിനികള്‍ ഇല്ലാത്തതുമായ കാര്‍ഷിക ഉല്‍പന്നങ്ങളും ഭക്ഷ്യവസ്തുക്കളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഎഫ്ഡിഎസ് മേരാബസാര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ ന്യായ വിലയിടുന്ന കാര്‍ഷികോല്‍പ്പന്നങ്ങളും തോണികളിലും ചെറുബോട്ടുകളിലും ലഭിക്കുന്ന മത്സ്യവുമാണ് എംഎഫ്ഡിഎസ് മേരാബസാറില്‍ വില്‍പ്പന നടത്തുന്നത്. നൂറ് ശതമാനം വിശ്വസ്തതയോടും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായാണ് ഉല്‍പ്പനങ്ങള്‍ ന്യായവിലക്ക് സംഭരിച്ച് വില്‍പ്പന നടത്തുന്നത്.  ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഷിനോ പുലിക്കുഴി എംഎഫ്ഡിഎസ് ചെറുകാട്ടൂര്‍ യൂണിറ്റ് സെക്രട്ടറി ബേബി ചെറുകാട്ട്, മത്തായി തെമ്മാങ്കുഴി, കുര്യാക്കോസ് നടുത്തറപ്പില്‍, തോമസ് പരക്കുന്നേല്‍, ജോര്‍ജ് കല്ലുവേലില്‍, റോയി ചെറുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news