June 20, 2026

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙: പുതുശ്ശേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഒാട്ടോറിക്ഷാ ഡ്രൈവർ തൊണ്ടർനാട്
പുതുശ്ശേരി സ്വദേശി പുതുശ്ശേരി മുക്കത്ത് വീട്ടിൽ രാമന്റെ മകൻ പാറമുട്ടിൽ
എം.ആർ. ചന്ദ്രൻ (38) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി ഒൻപതോടെ തവിഞ്ഞാൽ പഞ്ചായത്തിലെ
വെൺമണിയിൽ വച്ചായിരുന്നു അപകടം. ഒാട്ടോറിക്ഷാ യാത്രക്കാരായ പുതുശേരി വളവ്
സ്വദേശികളായ എടമുണ്ട കോളനി ചന്തു(44), ഭാര്യ ലീല(37), മക്കൾ: മഞ്ജുഷ(16),
അജിത്ത്(11), അജയ്(ഏഴ്), എന്ന അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ
ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *