April 27, 2024

കാട്ടുതീ പ്രതിരോധം: വനാതിര്‍ത്തി ഗ്രാമങ്ങളിലൂടെ ബോധവത്കരണ സൈക്കിള്‍ യാത്ര നടത്തുന്നു

0
കല്‍പ്പറ്റ: കാട്ടുതീ  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനവുമായി അതിര്‍ത്തി പങ്കിടുന്ന ജനവാസ കേന്ദ്രങ്ങളിലൂടെ ബോധവത്കരണ സൈക്കിള്‍ യാത്ര നടത്തുന്നു. കേരള വനം-വന്യജീവി വകുപ്പ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, കൂട് നേച്ചര്‍ മാഗസിന്‍, സഞ്ചാരി .യുവജന കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 17നാണ് പരിപാടി. 
     രാവിലെ ഏഴിനു വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍ ആരംഭിച്ച് ബേഗൂര്‍, കാട്ടിക്കുളം, മാനന്തവാടി, കൊയിലേരി, കുറുവ ദ്വീപ്, പയ്യമ്പള്ളി, പുല്‍പ്പള്ളി, ഇരുളം, ബത്തേരി, കല്ലൂര്‍ വഴി വൈകുന്നരം ആറിനു മുത്തങ്ങയില്‍ സമാപിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കാട്ടുതീയുടെ തിക്തഫലങ്ങള്‍, ജലസംരക്ഷണം, ആഗോളതപനം എന്നീ വിഷയങ്ങളെക്കുറിച്ച് ജനങ്ങളുമായി നേരിട്ടു സംസാരിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തുമായിരിക്കും യാത്രയെന്ന് സംഘാടക സമിതിയംഗം അരുള്‍ ബാദുഷ പറഞ്ഞു. 
ജലവും കൃഷിയും സംരക്ഷിക്കാന്‍ വനം സംരക്ഷിക്കൂ എന്ന സന്ദേശവുമായി നടത്തുന്ന യാത്രയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. രജിസ്‌ട്രേഷനു 14നകം 974 662 5616, 984 779 9554 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍  16നു വൈകുന്നേരം ആറിനു തോല്‍പ്പെട്ടി ഫോറസ്റ്റ് റേഞ്ച് ആസ്ഥാനമായ ബേഗൂരില്‍ എത്തണം. താമസവും ഭക്ഷണവും സൗജന്യമാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *