April 20, 2024

വിഷരഹിത മത്സ്യവിപണ കേന്ദ്രം മുണ്ടേരിയിൽ ആരംഭിച്ചു

0
01
 കൽപ്പറ്റ: മത്സ്യാഹാരം ആരോഗ്യപരിപാലനത്തിന് എന്ന സന്ദേശമുണർത്തി ചെറുകിടപരമ്പരാഗത മത്സ്യബന്ധന ക്കാരെ ഉൾപ്പെടുത്തി രാസമാലിന്യങ്ങൾ ചേർക്കാത്ത  ശുദ്ധമായ കടൽ മത്സ്യം ജനങ്ങളിലെത്തിച്ച് വിപണനം നടത്തുന്നതിനും അതുവഴി ലഭിക്കുന്ന പണം വിവിധങ്ങളായജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ(പകൽ വീട്, നല്ല അയൽക്കാരൻ, ആശാദീപം, സ്നേഹത്താലം) എന്നി ഉൾപ്പെടുന്നു.ഇവ ഏറ്റെടുത്ത് നടത്തുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദർ തെരേസ ഫിഷർമെൻഡവലപ്പ്മെന്റ് സൊസൈറ്റിയുടേതാണ് വിഷ രഹിത മത്സ്യവിപണന കേന്ദ്രം. കൽപ്പറ്റ നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ വി.പി.ശോശാമ്മ അധ്യക്ഷയായിരുന്നു.എച്ച്.എസ് നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.സുനിൽകുമർ, ശാന്തിനഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.ജെ. മാത്യൂ, സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.സി.ജോൺ, വയനാട് വികസന സമിതി ചെയർമാൻ പി.പി.ഷൈജൽ, കെ.കെ.രാജേന്ദ്രൻ, ഗ്ലോബൽ പെയിന്റ് ഇന്ത്യ ചെയർമാൻ ഇത്തീക്കൽ സുനീർ, എം.എം.ഷാജിർ, ഡിന്റോ ജോസ്, നാണു റൈട്ടർ, പി.കെ.സുരേഷ്, പി. പി.സതീശൻ, എൻ.എം. കൃഷ്ണൻ, കെ.കുഞ്ഞീദ്, എ.കെ. ഇന്ദു, പി.സിന്ധു, കെ.കല്യാണി, പി.ജോർജ്, പി.സൈനബ, പി.റജീന, കെ. വാസു എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *