April 25, 2024

ദേശീയ വാഴ ഉത്സവം തിരുവനന്തപുരത്ത്

0
Img 20180215 Wa0044
ദേശീയ വാഴ ഉത്സവം 17 മുതൽ
തിരുവനന്തപുരത്ത് .
സംസ്ഥാനത്ത് പ്രഥമ ദേശീയ വാഴ മഹോത്സവത്തിന് തിരുവനന്തപുരം വെള്ളയാണി ക്ഷേത്ര മൈതാനത്ത് ശനിയാഴ്ച തുടക്കമാകും. കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് സുരേഷ് ഗോപി എം. പി പത്രസമ്മേളനത്തിൽ പറഞ്ഞു. 17 മുതൽ 21 വരെ നടക്കുന്ന മേളയിൽ ,സർക്കാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 20 ഓളം സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രഥമ വാഴ മഹോത്സവം നടക്കുന്നത്. കർഷകർ, സംരംഭകർ, ശാസ്ത്ര സ്ഥാപനങ്ങൾ സ്റ്റാളുകൾ ഒരുക്കും. വ്യത്യസ്ത ഇനം വാഴ വൈവിധ്യങ്ങളുടെ പ്രദർശനം, വാഴ പഴ മൂല്യവർദ്ധിത ഉല്പ്പന്നങ്ങളുടെ വിപുലമായ പ്രദർശനം  എന്നിവ ആണ് ഒരുങ്ങുന്നത്. വാഴ കൃഷി മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞരും കർഷകരുമായി ആശയ സംവാദത്തിനും അവസരം ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ഡോക്ടർ സി.എസ്. രവീന്ദ്രനും സെക്രട്ടറി ഡോ .സി . സുരേഷ് കുമാറും പറഞ്ഞു.
സാങ്കേതിക സെമിനാറുകളിൽ വിദഗ്ധർ പങ്കെടുക്കും. വിദ്യാർത്ഥികളുടെ ചിത്ര രചനാ മത്സരങ്ങളും പാചക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 18 ന് നടക്കുന്ന സംസ്കാരീ ക സമ്മേ ഉനം  ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി ഡോക്ടർ നിർമ്മൽ കുമാർ സിങ്ങ് ഉദ്ഘാടനം ചെയ്യും. സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻറ് ആക്ഷൻ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ആഭിമുഖ്യത്തിൽ ആണ് വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. പത്ര സമ്മേളനത്തിൽ കല്ലിയൂർ പഞ്ചായത്ത് പ്രസിണ്ടൻറ് ആർ. ജയലക്ഷ്മി ,ഡോക്ടർ സി.കെ. പീതാബരൻ എന്നിവർ പങ്കെടുത്തു. ദേശീയ വാഴ മഹോത്സവത്തിൽ പ്രധാന പവിയില നിൽ വിവിധ വാഴ കുലകൾ, കന്നുകൾ ,കൈവശം ഉള്ളവർ എക്സ് ബിഷൻ കൺവീനർ അജീഷ്  944681247 എന്ന നമ്പറിൽ ബഡപ്പെടുക. പ്രത്യേക ഇനത്തിന് സമ്മാനവും ഉണ്ടായിരിക്കും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *