March 29, 2024

ഊര്‍ജ്ജിത പഴവര്‍ഗ്ഗ വികസന പരിപാടിയുടെ ഭാഗമായി പഴവര്‍ഗ്ഗ തൈകള്‍ വിതരണം ചെയ്യുന്നു

0
 സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഊര്‍ജ്ജിത പഴവര്‍ഗ്ഗ വികസന പരിപാടിയുടെ ഭാഗമായി പഴവര്‍ഗ്ഗ തൈകള്‍ വിതരണം ചെയ്യുന്നു. ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതിനാവശ്യമായിവരുന്ന തൈകള്‍ 75 ശതമാനത്തില്‍ കുറയാത്ത സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. താല്‍പ്പര്യമുളള കര്‍ഷകര്‍ അവരവരുടെ പഴവര്‍ഗ്ഗ കൃഷിക്കായി തെരഞ്ഞെടുത്ത പഞ്ചായത്തില്‍ ബാധകമായ പഴവര്‍ഗ്ഗ തൈകള്‍ക്കായി ഫെബ്രുവരി 23നകം അതത് കൃഷിഭവനുകളില്‍ അപേക്ഷിക്കണം.
അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ അവക്കാഡോ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ പപ്പായ, മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളില്‍ ലിച്ചി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ മാങ്കോസ്റ്റിന്‍ എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ പാഷന്‍ ഫ്രൂട്ട് എന്നിവയാണ് കൃഷിചെയ്യുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *