April 27, 2024

നവതിയിൽ വാളാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും പുരസ്കാര മികവിലേക്ക്.

0
നവതിയിൽ വാളാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും പുരസ്കാര മികവിലേക്ക്.തിരുവനന്തപുരത്ത് വെച്ച് നടന്ന ജൈവശാസ്ത്ര കോൺഗ്രസ്സിൽ പരമ്പരാഗത ആദിവാസി കൃഷി രീതികളുടെ ശാസ്ത്രീയ പഠനം എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്.ഗവേഷണ പഠനങ്ങളുടെ പ്രബന്ധാവതരണം 24, 25, തീയ്യതികളിൽ നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി.വിഭാഗം കുട്ടികൾ നടത്തിയ ഗവേഷണമാണ് പുരസ്ക്കാരത്തിന് അർഹത നേടിയത് നെൽകൃഷിയിലും മറ്റ് വിളകളിലും നടത്തുന്ന പ്രകൃതിക്കനുയോജ്യമായ കൃഷിരീതിയാണ് പ്രകൃതിയെയും ജൈവ വൈവിധ്യത്തെയും നിലനിർത്തുന്നത് എന്ന വിഷയത്തിലായിരുന്നു പഠനം ഒരു വർഷം നീണ്ടു നിന്ന പഠനത്തിനാണ് അംഗീകാരം ലഭിച്ചത്.ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സ്മൃതി സതീഷിന്റെ നേതൃത്വത്തിൽ ജോയൽ ബ്രിജേഷ്, ഫാത്തിമ റിഫ, സുബിൻ ജോസ്, മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ, ഇക്കഴിഞ്ഞ 13 ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുസ്ക്കാരം ഏറ്റുവാങ്ങുകയും ചെയ്തു.പ്രബന്ധാവതരണ ദിവസങ്ങളിൽ ഡോ.കമലാക്ഷൻ കോക്കൽ, ഡോ.ജാഫർ പാലോട്ട്, ഡോ.അബ്ദുള്ള പാലേരി, പി.കെ.വിഷ്ണുനാഥ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ കെ.എൻ.ബിനോയ്കുമാർ, പി.ടി.എ.പ്രസിഡന്റ് കെ.എം.പ്രകാശൻ, പി.ഹനീസ് ,കുമാരി സ്മൃതി സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *