April 23, 2024

ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണം: എം.എൽ.എയുടെ തുറന്ന കത്ത് ജാള്യത മറക്കാനെന്ന് കോൺഗ്രസ്സ്.

0
20180216 120535
ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണം എം.എൽ.എയുടെ തുറന്ന കത്ത് ജാള്യത മറക്കാനെന്ന് കോൺഗ്രസ്സ്. ജില്ലാ ആശുപത്രിയിൽ മുട്ടയും പാലും മുടങ്ങിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാണ് ജില്ലാ പഞ്ചായത്തിനെ പഴിചാരി എം.എൽ.എ.യും സി.പി.എം.ഉം കളിക്കുന്നതെന്നും കോൺഗ്രസ്സ് നേതാക്കൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജില്ലാ ആശുപത്രി കെട്ടിടവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് കോൺഗ്രസ്സ് തയ്യാറാണെന്നും നേതാക്കൾ
കഴിഞ്ഞ 20 മാസം കൊണ്ട് മാനന്തവാടിയിലെ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട എം.എൽ.എ ഒ.ആർ കേളു ബാലിശമായ ആരോപണമാണ് ഉന്നയിക്കുന്നത്.
ജില്ലാ ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് കൊടുക്കുന്ന പാലും, മുട്ടയും ,ബ്രെഡും, അടക്കമുള്ള പോഷകാഹാരം മുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞിരിക്കുന്നു.70 ലക്ഷം സംസ്ഥാന സർക്കാർ നൽകാൻ ഇനിയും തയ്യാറായിട്ടില്ല.ഇതിനെതിരെ ഒന്നും ചെയ്യാൻ എം.എൽ.എയും സി.പി.എം. കഴിഞ്ഞിട്ടില്ല.സത്യത്തിൽ എം എൽ എ തുറന്ന കത്ത് എഴുതേണ്ടത് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമായിരുന്നു. ജില്ലാ ആശുപത്രിയുടെ കെട്ടിടവുമായി ബന്ധപ്പെട്ട് സമരം ചെയ്യുമെന്ന് പറയുന്ന സി.പി.എം ആദ്യം ആരോഗ്യ മന്ത്രിക്കും, ഒ.ആർ.കേളുവിനും എതിരായാണ് സമരം ചെയ്യേണ്ടത്.
മൾട്ടി പർപ്പസ് ബിൽഡിംഗിനു വേണ്ടി മുതല കണ്ണീർ ഒഴുക്കുന്നവർ കഴിഞ്ഞ 20 മാസം കുഭകർണ്ണ സേവ നടത്തുക ആയിരുന്നോ. കെട്ടിട നിർമാണത്തിന് 42 കോടിയുടെ ഭരണാനുമതി നൽകിയത് മുൻ UDF സർക്കാർ ആണ്.അതനുസരിച്ച് 2016 ഫെബ്രവരി മാസത്തിൽ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി കെട്ടിടത്തിന് തറകല്ലിടുകയും ചെയ്യ്തു.തുടർന്ന് നിയമ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.23.8.16 ന് പദ്ധതി നമ്പർ:2218/2014-17 പ്രകാരം സാങ്കേതികാനുമതി ലഭിക്കുകയും, പ്രവർത്തി ടെണ്ടർ ചെയ്യുകയും ചെയ്യ്തു. ടെണ്ടർ അംഗീകാരത്തിനായി തിരുവനന്തപുരം ചീഫ് എഞ്ചിനിയറിന്റെ ഓഫിസിൽ അയച്ചപ്പോൾ, തന്റെ ടെണ്ടർ നിയമവിരുദ്ധമായി നിരസിച്ചുവെന്ന് കാണിച്ച് ഒരു കരാറുക്കാരൻ ഹൈകോടതിയെ സമീപിച്ചു.കോടതി തുടർ നടപടികൾ തത്കാലികമായി സ്റ്റോ ചെയ്യ്തു. ഇതിന്റെ ഉത്തരവാദി ജില്ലാ പഞ്ചായത്താണോ എന്ന് സി.പി.എം ഉം എം.എൽ.എ യും വ്യക്തമാക്കണം
കോടതി കേസ് എം.എൽ.എ.യും മന്ത്രിമാരും ചർച്ച നടത്തി അവസാനിപ്പിച്ചുവെന്ന വാദം പൗരന്റെ നീതിബോധത്തോട് വെല്ലുവിളിക്കുന്നതും വില പോകാത്തതുമാണ്. 2006 ഒക്ടോബർ ആദ്യ ആഴ്ചയാണ് കേസ് ഹൈകോടതിയിൽ എത്തുന്നത് സാങ്കേതിക പിഴവിൽ ടെണ്ടർ നിരസിക്കാൻ അധികാരം ഉണ്ടായിരിക്കെ ആവവാദത്തിൽ തന്നെ കോടതി നിരസികേണ്ട കേസ് തയ്യാറാവാത്തതു കൊണ്ടാണ് നീണ്ടു പോയത്.2017 ഡിസംബറിൽ ഹൈകോടതി കേസ് തള്ളുകയായിരുന്നു.ഇത് മറിച്ച് വെക്കാനാണ് എം.എൽ.എ. വില കുറഞ്ഞ പ്രസ്ഥാപന നടത്തുന്നത്
നബാർഡ് RIDF xx 1-2015-16 എന്ന ഹെഡിൽ ആണ് പദ്ധതിക്കുള്ള പണം അനുവദിച്ചത്.ഇതിൽ 36 കോടി ₹യാണ് നബാർഡ് വിഹിതം 6 കോടി ₹ സംസ്ഥാന സർക്കാർ വിഹിതവും ഇത് പോലും കൃത്യമായി പഠിക്കാൻ തയ്യാറാവാതെയാണ് ചിലർ 38 കോടി ₹യുടെ കത്തുമായി രംഗത്ത് വന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി 
വാർത്താ സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു, സെക്രട്ടറി കമ്മനമോഹനൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *