April 25, 2024

മൊതക്കര തിരുമുഖ തിരുനാളിന് ജൈവം പദ്ധതിയിൽ നൂറുമേനി

0
1 2
മൊതക്കര തിരുമുഖ തിരുനാളിന് വിഷരഹിത നേർച്ച ഭക്ഷണം തയ്യാറാക്കാൻ നടപ്പിലാക്കിയ  ജൈവം പദ്ധതിയുടെ വിള സമർപ്പണം നിരുനാളിന്റെ എഴാം ദിവസമായ ഇന്ന് നടത്തപ്പെടുകയുണ്ടായി. ഇടവകയിലെ മുഴുവൻ കുടുംബങ്ങൾക്കും പരിസരവാസികൾക്കും നൽകിയ പച്ചക്കറി തൈകൾ നട്ടു വിളയിച്ചതിൽ ഒരു വിഹിതം തിരുനാൾ സദ്യക്കായി ജാതി മത ഭേദ്യമന്യേ  സമർപ്പിച്ചപ്പോൾ അധികം വന്നവ ലേലം ചെയ്ത് വിതരണം ചെയ്യുവാനും സാധിച്ചു. ഏറ്റവും നന്നായി കൃഷി ചെയ്തവർക്കുള്ള സമ്മാനങ്ങൾ സജി ചിമ്മിനിക്കാട്ട് , സിബി സിബി പൈനുങ്കൽ , ആന്റണി  ഓലിക്കൽ യഥാക്രമം ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി .
ജൈവം പദ്ധതിയുടെ    രണ്ടാം ഭാഗം 2018 സെപ്തംബർ മാസം ആരംഭിക്കുമെന്ന് പദ്ധതി കൺവീനർമാരായ ജോർജ് തേക്കനാൽ, ഷൈജോ പാണ്ടിക്കാട്ട്‌ ,ബെന്നി പൈനുങ്കൽ, ഷാജി മൂലയിൽ  എന്നിവർ  അറിയിച്ചു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി '' തിരുമുഖത്തണലിൽ ''  എന്ന കലോപഹാരം   അവതരിപ്പിക്കപ്പെടുകയുണ്ടായി.
   തിരുന്നാളിന്റെ  പ്രധാന ദിനങ്ങളായ  ശനിയാഴ്ച  വൈകു: 5 മണിയ്ക്ക് കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണന്ന്  ഭാരവാഹികൾ   അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *