April 20, 2024

വയനാട് വിത്തുത്സവം ഇന്ന് തുടങ്ങും.: നാടൻ വിത്തിനങ്ങൾക്ക് ഉയർന്ന ഔഷധ – പോഷക ഗുണങ്ങളെന്ന് കണ്ടെത്തി .

0
Img 20180223 Wa0003
മൂന്ന് ദിവസത്തെ വയനാട് വിത്തുത്സവം ഇന്ന് മുതൽ കൽപ്പറ്റ പുത്തൂർ വയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ നടക്കും.  നാടന്‍ വിത്തുകളുടെ ഔഷധ ,പോഷക, ആരോഗ്യ ഗുണങ്ങള്‍ കൂടുതല്‍ വെളിപ്പെട്ട് വരുന്ന പശ്ചാതലത്തിലാണ് വിത്തുത്സവം: നാടന്‍ നെല്‍വിത്തുകള്‍ക്ക് അര്‍ബുദത്തെ ചെറുക്കാന്‍ ശേഷിയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഛത്തീസ്ഗഡിലെ നെല്‍വിത്തിനങ്ങളായ ഗത്വാന്‍(ഏമവtuമി), മഹാരാജി(ങമവമൃമഷശ), ലിച്ച(ഘ്യരവമ) എന്നിവയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. റായ്പൂര്‍ ഇന്ദിരഗാന്ധി കൃഷി വിശ്വവിദ്യാലയ(കഏഗഢ), മുംബൈ ബാബ അറ്റോമിക് റിസേര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകരായിരുന്നു പഠനത്തിനു നേതൃത്വം നല്‍കിയത്.
 
ശ്വാസകോശ, സ്തനാര്‍ബുദങ്ങള്‍ക്കു കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ ഈ നെല്‍വിത്തുകള്‍ക്കു കഴിയുമെന്നു ഗവേഷകര്‍ പറയുന്നു. ലിച്ച നെല്ലുകള്‍ക്കാണ് രോഗപ്രതിരോധശേഷി ഏറ്റവും കൂടുതലുള്ളത്. ഇന്ദിരാഗാന്ധി കൃഷിവിശ്വവിദ്യാലയിലെ ജെംപ്ലാസം ബാങ്കില്‍ നിന്നാണ് നെല്‍വിത്തുകളുടെ സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പഠനഫലം കാന്‍സര്‍ ചികിത്സാരംഗത്ത് പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്.
 
ഇവയിലുള്ള മെതനോള്‍ എന്ന ഘടകം അര്‍ബുദ കോശങ്ങള്‍ പെരുകുന്നതു തടയുകയും രൂപപ്പെട്ടവ നശിപ്പിക്കുകയും ചെയ്യും. സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതില്‍ ഏറ്റവും ഫലപ്രദം ലിച്ച ആണ്. ശ്വാസകോശാര്‍ബുദത്തിന് മൂന്നും ഒരുപോലെ ഫലപ്രദമാണ്. വിത്ത് കേവലം ഒരു വിത്തല്ല, ആരോഗ്യം തരുന്ന ഔഷധ മാണെന്നും ,ജൈവ പ്രതിരോധത്തിന്റെ കാവലാണെന്നും തിരിച്ചറിഞ്ഞ് ,അനേകം വിത്തു കലവറാ സംരംക്ഷണ പ്രവര്‍ത്തനങ്ങളും, വിത്തുത്സവങ്ങളും നടക്കുന്ന ഈ കാലത്ത് ഈ ഗവേഷണ ഫലം വിത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. 
വയനാട്ടിൽ മുമ്പുണ്ടായിരുന്ന എല്ലാ വിത്തിനങ്ങളെയും സ്വന്തം കൃഷിയിടത്തിൽ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വർഷങ്ങളിൽ വിത്തുത്സവം ആരംഭിച്ചത്. ചർച്ച, സെമിനാർ ,വിത്ത് കൈമാറ്റം എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. വയനാട് വിത്തുത്സവം 25-ന് സമാപിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *