June 20, 2026

സര്‍ഗ്ഗായനം ജില്ലാതല സാഹിത്യ ചിത്രരചന ക്യാമ്പ് സമാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
  ജില്ലാ പഞ്ചായത്ത് വിജയജ്വാല, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സര്‍ഗ്ഗായനം സാഹിത്യ ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളില്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി എണ്‍പതോളം കുട്ടികളാണ് രണ്ടു ദിവസത്തെ ക്യാംപില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. മിനി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. രജനി,സീനിയര്‍ അസിസ്റ്റന്റ് എം. സുനില്‍ കുമാര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. സുഭദ്ര, പി.ടി.എ. പ്രസിഡന്റ് ഒ. കുട്ടിഹസ്സന്‍, സി.കെ. പവിത്രന്‍, അഷറഫ് വാഴയില്‍, സി. ജയരാജന്‍, വിനോദ് പുഷ്പത്തൂര്‍, അനീഷ് ജോസഫ്, ഫൈസല്‍ പാപ്പിന തുടങ്ങിയവര്‍ സംസാരിച്ചു. എഴുത്തുകാരായ ഷാജി പുല്‍പ്പള്ളി, അനില്‍ കുറ്റിച്ചിറ, പി.ജി. ലത, പി.കെ. ജയചന്ദ്രന്‍, ഏച്ചോം ഗോപി ചിത്രകാരന്മാരായ ആതിര ഉണ്ണികൃഷ്ണന്‍, ജയന്‍ മൊട്ടമ്മല്‍, നോവലിസ്റ്റ് ഹാരീസ് നെന്മേനി, മാത്യൂസ് വൈത്തിരി എന്നിവര്‍ ക്ലാസ്സെടുത്തു.
 സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങളും മലയാളത്തിലെ അന്‍പതോളം എഴുത്തുകാരുടെ കത്തുകള്‍, പഴയകാല മാസികകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *