കല്ലംചിറ -ചിറ്റൂർ തൂക്കുപാലത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യം
കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലംചിറ -ചിറ്റൂർ പ്രദേശത്തുള്ള തൂക്കുപാലത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടിവരുന്നു. രാത്രിയും പകലുമായി നിരവധി ആളുകളാണ് മദ്യവും കഞ്ചാവുമായി ഈ തൂക്കുപാലത്തിൽ എത്തുന്നത്. ഇത് കാരണം സ്ത്രീകൾക്കും കുട്ടികൾക്കും ഈ പാലത്തിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാറിലും ബൈക്കിലുമായാണ് ഇവിടെ ആളുകൾ എത്തുന്നത്. തൂക്കുപാലം കാണാൻ എന്ന വ്യാജേനയാണ് ഇവിടെ ആളുകൾ കഞ്ചാവുമായി എത്തുന്നത് .രണ്ട് സ്റ്റേഷൻ പരിധിയിലാണ് ഈ തൂക്കുപാലമുള്ളത് . ചിറ്റൂർഭാഗം കമ്പളക്കാട് സ്റ്റേഷൻ പരിധിയിലും കല്ലംചിറ ഭാഗം മീനങ്ങാടി സ്റ്റേഷൻ പരിധിയിലുമാണ്. പൊലീസിന് പെട്ടന്ന് എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായത്കൊണ്ടാണ് ഇവരുടെ ശല്യം ഇവിടെ കൂടിവരുന്നത് .സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാൽ പോലിസ് എത്തുമ്പോഴേക്കും ഇവർ കടന്നു കളയുകയാണ്.





Leave a Reply