May 5, 2024

മെബൈൽ നെറ്റ് വർക്ക് സേവനങ്ങളിൽ തടസം പതിവാകുന്നു : ഓൺലൈൻ കാലത്ത് കമ്പനികളുടെ ചൂഷണം.

0
ഓൺലൈൻ  പഠനത്തിന് സാങ്കേതിക തടസ്സമില്ലെന്ന് ഉറപ്പുവരുത്തണം.
കൽപ്പറ്റ: മെബൈൽ നെറ്റ് വർക്ക് സേവനങ്ങളിൽ തടസം പതിവാകുന്നു . ഓൺലൈൻ കാലത്ത്  കമ്പനികളുടെ ചൂഷണം തുടർക്കഥയാവുകയാണ്. സാധാരണക്കാർക്ക് പരാതിപ്പെടാൻ വേദി ഇല്ലാത്തതാണ് കമ്പനികളുടെ ചൂഷണത്തിന് കാരണം.
ഓൺലൈൻ സേവനങ്ങൾ  വർദ്ധിച്ചതോടെ മൊബൈൽ നെറ്റ് വർക്കുകളുടെ ബാൻഡ് വിഡ്ത്ത്    കൂട്ടുമെന്ന  മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പാഴ് വാക്കായി. 
കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖല  ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്. സ്കൂൾ വിദ്യാഭ്യാസവും വിവിധ മതവിദ്യാഭ്യാസവും പിറ്റിഎ മീറ്റിംഗുകളും നടക്കുന്നത് ഓൺലൈനായിട്ടാണ്. 
  തദ്ദേശ തെരഞ്ഞെടുപ്പ് , ഭവന പദ്ധതി , റവന്യൂ , താലൂക്ക് , ക്ഷേമനിധി , കൃഷിവകുപ്പ്  , റേഷനിങ് , പഞ്ചായത്ത് തുടങ്ങി നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത പലതും  മൊബൈൽ സേവനവുമായി  ബന്ധപ്പെട്ടാണ് മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ  ഫോർ ജിയിലേക്ക് മാറുന്നതിനാൽ ബിഎസ്എൻഎൽ സേവനം തടസ്സപ്പെട്ടിരുന്നു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ അതിന്റെ  നിലവാരം മെച്ചപ്പെടുത്തി മികച്ച സേവനം ഉറപ്പുവരുത്തണം.   ബദൽ സംവിധാനമൊരുക്കാതെ സാങ്കേതിക മാറ്റത്തിനായി സേവനം നിർത്തിവക്കുന്നതാണ് മൊബൈൽ  ഉപഭോക്താക്കളെ കുഴക്കുന്നത്.   ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം നടപടികൾ എടുക്കുമ്പോൾ അധികൃതർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ബി.ജെ.പി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ലാലാജി ശർമ ആവശ്യപ്പെട്ടു. 
 അത്യാവശ്യ സേവനമേഖലകളിൽ പെടുന്ന  മൊബൈൽ ഫോൺ  /  കമ്പ്യൂട്ടർ ഡാറ്റാ  ഉപയോക്താക്കൾക്ക്  പരാതി പരിഹാര സെൽ തുടങ്ങേണ്ടത് കോവിഡ് കാലത്തെ അനിവാര്യതയാണന്നും അദ്ദേഹം പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *