വയനാട്ടിൽ ഓൺലൈൻ തൊഴിൽ മേള
വയനാട് ജില്ലാ സ്കിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസാപും ലോജിസ്റ്റിക്സ് സെക്ടർ സ്കിൽ കൗൺസിലും ചേർന്ന് ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ലോജിസ്റ്റിക്സ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 9000 ത്തിൽ അധികം തൊഴിൽ അവസരങ്ങൾ ഉണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ് നിയമനം. ഓൺലൈൻ ഇന്റർവ്യൂ ഒക്ടോബർ 14 നാണ്. 8-ാം തരം മുതൽ ഡിഗ്രി തലം വരെ ഉള്ള തസ്തികകളിലേക്ക് പ്രവേശനം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9495999692,9495999620 നമ്പറുകളിൽ ബന്ധപ്പെടുക.
രജിസ്ട്രേഷന്: https://forms.gle/4feUmkpr1nWzHLjTA ലിങ്ക് സന്ദർശിക്കുക.





Leave a Reply