May 9, 2024

ജില്ലാ ശുചിത്വ മിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം

0
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ജില്ലാ ശുചിത്വ മിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക്  ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) ഒരു ഒഴിവും വയനാട് പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവുമാണുള്ളത്.  അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ആയി അപേക്ഷിക്കുന്നവര്‍ 35700-65400 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ സിവില്‍ എഞ്ചിനീയറിംങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം.  അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 27800-59400 ശമ്പള സ്‌കെയിലില്‍ ജോലിചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവര്‍ത്ത മേഖലയില്‍ താല്‍പര്യമുള്ളവരുമാകണം.  താല്‍പര്യമുള്ളവര്‍ കെ.എസ്.ആര്‍.പാര്‍ട്ട്(1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഒക്ടോബര്‍ 19 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം.  വിശദ വിവരങ്ങള്‍ www.sanitation.kerala.gov.in സൈറ്റില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *