May 2, 2024

നാഷണൽ ഹൈവേ 766 ലെ കാടുകൾ വെട്ടി വൃത്തിയാക്കി ചുരം സംരക്ഷണ സമിതി പ്രവർത്തകർ

0
Fb Img 1602399352297.jpg
സ്ഥിരം അപകട മേഖലയായ നാഷണൽ ഹൈവേ 766 ലെ എലിക്കാട് മുതൽ കൈതപ്പോയിൽ  വരെയുള്ള റോഡരികിലെ കാടുകൾ വെട്ടി വൃത്തിയാക്കി ചുരം സംരക്ഷണ സമിതി പ്രവർത്തകർ.
അടിവാരം:നാഷണൽ ഹൈവേ 766 ൽ എലിക്കാട് പാലം മുതൽ കൈതപ്പൊയിൽ വരെയുള്ള ഭാഗത്ത്‌ ഡ്രൈവർമാരുടെ കാഴ്ച മറക്കും വിധം റോഡിലേക്ക് വളർന്നു  വന്നിരുന്ന കാടുകളും മരച്ചില്ലകളും ചുരം  സംരക്ഷണ സമിതി പ്രവർത്തകർ വെട്ടി  വൃത്തിയാക്കി.കഴിഞ്ഞദിവസം ഒരു യുവാവ് മരണപ്പെട്ടതടക്കം സമീപ ദിവസങ്ങളിൽ ഈ പ്രദേശത്ത് ധാരാളം വാഹന അപകടങ്ങൾ നടന്നിരുന്നു.സമിതി പ്രസിഡണ്ട് വി.കെ.മൊയ്തു മുട്ടായി, സെക്രട്ടറി പി.കെ.സുകുമാരൻ,ട്രഷറർ വി.കെ.താജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ ബഷീർ, ഷൗക്കത്തലി എലിക്കാട്, ജസ്റ്റിൻ, ആലിഹാജി, അർഷാദ്, സലീം,ഷമീർ നാലാം വളവ്, ലത്തീഫ് പാലക്കുന്നൻ, മുഹസിൻ പൊട്ടികൈ, ഷമീർ എന്നിവർ പങ്കെടുത്തു,റോഡരികിൽ അപകടകരമായി  നിൽക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിക്കും  ഡ്രൈനേജ് വൃത്തിയാക്കാൻ നാഷണൽ ഹൈവേ ഡിപ്പാർട്ട്മെന്റിനും ചുരം സംരക്ഷണ സമിതി  നിവേദനം   നൽകുകയും  ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *