November 7, 2026

വയനാട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ്; 122 പേര്‍ രോഗമുക്തി നേടി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (13.10.20) 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി. 4016 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1081 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 274 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
*122 പേര്‍ക്ക് രോഗമുക്തി*
കല്‍പ്പറ്റ സ്വദേശികള്‍ 18 , വെങ്ങപ്പള്ളി സ്വദേശികള്‍ 15, പടിഞ്ഞാറത്തറ സ്വദേശികള്‍ 11, പൊഴുതന, മേപ്പാടി , നെന്മേനി, വെള്ളമുണ്ട സ്വദേശികളായ 7 പേര്‍ വീതം, തവിഞ്ഞാല്‍ സ്വദേശികള്‍ 5, മാനന്തവാടി, പനമരം സ്വദേശികളായ 4 പേര്‍ വീതം, വൈത്തിരി, എടവക ,പൂതാടി 3 പേര്‍ വീതം, മൂപ്പൈനാട്, തരിയോട് , കണിയാമ്പറ്റ സ്വദേശികളായ 2 പേര്‍ വീതം, മീനങ്ങാടി, മുട്ടില്‍, തൊണ്ടര്‍നാട്, ബത്തേരി സ്വദേശികളായ ഓരോരുത്തരും രണ്ട്  തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ നിരീക്ഷണത്തിലുള്ള 16 പേരുമാണ് രോഗമുക്തരായത്.
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *