ഫുട്പാത്തിന് നടുവിൽ കൈവരി : എങ്ങനെയുണ്ട് കൽപ്പറ്റയിലെ വികസനം?

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 കൽപ്പറ്റ : നല്ലൊരു വികസന മാതൃക കാണണമെങ്കിൽ കൽപ്പറ്റ നഗരത്തിൽ വന്നാൽ മതി. ഫുട് പാത്തിന് നടുവിലൂടെയാണ് കൈവരി പിടിപ്പിട്ടുള്ളത്. 

 പ്രതിഷേധവുമായി എത്തിയ നാട്ടുകാർ

 ജോലി തടഞ്ഞു.   ദേശീയ  പാതയുടെ ഇരുവശവും അഴുക്കുചാൽ നിർമ്മിച്ച്  ഫുട്പാത്ത് ഒരുക്കി  കൈവരികൾ പിടിപ്പിച്ച്   നഗരം മോഡിയാക്കുന്ന ജോലിയാണ് നടന്നുവരുന്നത്.   പലയിടത്തും തോന്നിയതു പോലെയാണ് റോഡിന് വീതി കൂട്ടിയിട്ടുള്ളത്. നാട്ടിൻപുറത്തെ  പോക്കറ്റ് റോഡുകൾക്ക് ഉള്ള രീതിപോലും കൽപ്പറ്റ നഗരത്തിൽ ദേശീയപാതയ്ക്ക് .റോഡിലേക്കുള്ള കയ്യേറ്റങ്ങളും പലയിടത്തും ഒഴിപ്പിച്ചിട്ടില്ല. ഇതിനിടെയാണ് ആണ് ഫുട്പാത്തിന് നടുവിൽ കൈവരി സ്ഥാപിച്ചത്.വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് ജോലി തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് തൽക്കാലത്തേക്ക് ജോലി അവസാനിപ്പിച്ച് തൊഴിലാളികൾ മടങ്ങി.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *