നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ കേരളയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

കൽപ്പറ്റ:
അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കേരളത്തിലെ മൂവായിരത്തോളം എയ്ഡഡ് സ്കൂൾ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ കേരളയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.
2016 – 2020 വർഷത്തിൽ കേരളത്തിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാത്ത അധ്യാപകരാണ് സമരം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി ദുരിതം പേറുന്ന ഇവർക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല ഇല്ല .
എയ്ഡഡ് സ്കൂളിൽ കുട്ടികൾ വർധിച്ചതിനാൽ ഉണ്ടായ അധിക തസ്തികയിലും ലീവ് വേക്കൻസി , റിട്ടയർമെന്റ് തുടങ്ങിയ മറ്റ് ഒഴിവുകളിലും വിവിധ മാനേജ്മെന്റുകൾക്ക് കീഴിൽ നിയമനം ലഭിച്ച അധ്യാപകർക്ക് ശമ്പളം നൽകണമെന്നാവശ്യപ്പെട്ടു പലതവണ സർക്കാരിനെ സമീപിച്ചിരുന്നു.
എയ്ഡഡ് മേഖലയിലെ അധിക തസ്തികകളിൽ 50% അധ്യാപക ബാങ്കിൽ നിന്ന് ആവണമെന്ന് 2016 ഡിസംബറിൽ കെ ഇ ആർ ഭേദഗതിയാണ് മൂവായിരത്തോളം അധ്യാപകരെയും കുടുംബത്തിലേക്ക് ദുരിതത്തിലേക്ക് തള്ളി വിട്ടത്.
അധ്യാപക ബാങ്കിൽ ഉള്ള മുഴുവൻ പേരെയും മാനേജ്മെൻറ് അസോസിയേഷൻ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടും സർക്കാർ അനുകൂല തീരുമാനം എടുക്കാതെ മുന്നോട്ടുപോവുകയാണ്. പല ജില്ലകളിലും അധ്യാപക ബാങ്കിൽ അധ്യാപകരില്ല .നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയെങ്കിലും സർക്കാർ അനുകൂല തീരുമാനം എടുത്തില്ല.
ജൂൺ 23ന് മാനേജ്മെൻറ് പ്രതിനിധികൾ സർക്കാരുമായി നടത്തിയ കൂടിക്കാഴ്ച ഏറെ പ്രതീക്ഷയോടെയാണ് കണ്ടതെങ്കിലും സെപ്റ്റംബർ 16ന് നടന്ന ചർച്ചയിൽ ഉൾപ്പെടെ അനുകൂലമായ ഒരു തീരുമാനവും സർക്കാർ കൈ കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് അദ്ധ്യാപകർ അനിശ്ചിതകാല സമരം നടത്തുന്നത്.
സമരം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . റ്റിജു തോമസ് അധ്യക്ഷത വഹിച്ചു. ടി ജെ ഷിബു നേതൃത്വം നൽകി .



Leave a Reply