June 17, 2026

കോട്ടത്തറ ഗവ: ഹോമിയോ ജി.എച്ച്. എസ്. എസ്. റോഡിന്റെ ടാറിങ്ങ് പ്രവർത്തി ഉദ്ഘാടനം നടത്തി.

0
IMG-20201016-WA0094.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ ഗവ: ഹോമിയോ ജി.എച്ച്. എസ്. എസ്.  റോഡിന്റെ ടാറിങ്ങ് പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിർവ്വഹിച്ചു.കോട്ടത്തറ  ജി.എച്ച്. എസ്.എസി ലേക്കുള്ള യാത്ര പശനം നിരവധി തവണ മാധ്യമങ്ങൾ പുറം ലോകത്ത് എത്തിച്ചെതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേകം താൽപര്യമെടുത്തതിനെ തുടർന്ന്  55 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഈ റോഡിന് നൽകിയത്.
പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോടിനേ സ്കൂളുമായി ബന്ധിപ്പിക്കുന്ന ഏക വഴിയാണിത്. ജില്ലയിലേ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും വെണ്ണിയേടെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറേ പ്രയോജനപ്പെടുന്ന റോഡു കൂടിയാണിത്. വെള്ളം പ്പൊക്കം മൂലം ഒറ്റപ്പെട്ടു പ്പോകുന്ന പുതിയെടുത്ത് കുന്ന് പന്ന്യാണക്കുന്ന് നിവാസികളുടെ യാത്രാപ്രശ്നവും ഇതോടെ പരിഹരിക്കപ്പെടും.
കോട്ടത്തറ ഗവ :ഹയർ സെക്കണ്ടറി സ്കൂളിന് ഫർണ്ണിച്ചിറകുകൾക്ക് പുറമേ 50 ലക്ഷം രൂപയും ചോലാ കുനിക്കുന്ന് വൈശ്വൻ കോളനി റോഡിന് 10 ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകിയിട്ടുണ്ട്. യോഗത്തിൽ വി.കെ. മൂസ്സ അദ്ധ്യക്ഷത വഹിച്ചു.വി .സി .അബൂബക്കർ ഹാജി, ഗഫൂർ വെണ്ണിയോട്.കെ.കെ.മുഹമ്മദലി, എം.സിറാജ് സിദ്ധീഖ്, വി.കെ. ശഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *