August 9, 2026

കൂലി കുറഞ്ഞെന്നാരോപിച്ച് കൂടെ ജോലി ചെയ്തയാളുടെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

0
IMG-20201018-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജോലിക്ക്   കൂലി കൊടുത്തത് കുറവാണന്ന് ആരോപിച്ച്  

 
കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച പ്രതിയെ
പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു
.
പടിഞ്ഞാറത്തറ   സ്വദേശി  
ചേതലോട്ട്കുന്ന് കോളനിയിലെ ചന്തുവിന്റെ  മകൻ
 സിൻജുവാണ് (28) അറസ്റ്റിലായത്. 
പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിന്റെ കാലാണ് സിൻജു തല്ലിയൊടിച്ചത് '. കഴിഞ്ഞ പതിനാലാം തീയതിയാണ്   സംഭവം.  കൂലിപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയികൊണ്ടിരുന്നത്.
 വൈകുന്നേരം തൊഴിലുടമ   700 രൂപ കൂലി  കൊടുത്തെങ്കിലും തുക  കുറവാണെന്ന പേരിൽ ഇയാൾ തോമസിൻ്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇയാൾ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പകൈ വെച്ച് കാലിൽ അടിക്കുകയും, നിലത്തുവീണ തോമസിന്റെ  ചെവിക്ക്  ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ തോമസ് കൽപ്പറ്റ  ജനറൽ ആശുപത്രിയിൽ  ചികിത്സയിലാണുള്ളത്. പ്രതിയെ ഇന്നെലെ  ഉച്ചക്ക് സി.ഐ.  സിബി എൻ.ഒ,
എസ്.ഐ ഷമീർ എസ് ,സി .പി.ഒ.സിദ്ധിഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത് . മാനന്തവാടി
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *