വയനാട്ടിൽ ആശങ്കയായി കൂടുതൽ പോലീസുകാർക്ക് കോവിഡ്: തിരുനെല്ലിയിൽ 27 പേർക്ക് രോഗം.

മാനന്തവാടി::തിരുനെല്ലി പോലീസ് സ്‌റ്റേഷനിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. 27 പോലീസുകാർക്കും രണ്ട് ഇതര ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരികരിച്ചത്. പോലീസുകാരെ കൂടാതെ സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 16 ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഇത്രയധികം പേർക്ക് കോവിഡ് ബാധിച്ചങ്കിലും ഇവരിൽ നിന്ന് ഒരാൾക്ക് പോലും രോഗം പകർന്നിട്ടില്ല.
ഇതോടെ സ്‌റ്റേഷനില്‍ പൊതുജനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടിക്കുളം എയ്ഡ് പോസ്റ്റ് വഴി നിയന്ത്രണങ്ങളോടെ അവശ്യസേവനം നല്‍കുന്നുണ്ട്. പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. കൂടുതൽ സമ്പര്‍ക്കമില്ലാത്തവരെ വച്ച് പ്രവർത്തനമാരംഭിക്കാൻ സാധിക്കുമെന്ന് ഡി.എം.ഒ ഡോ.രേണുക പറഞ്ഞു.
നേരത്തെ മാനന്തവാടി പോലീസ് സ്റ്റേഷനിലും പോലീസുകാർക്ക് കോവിഡ് ബാധിച്ചിരുന്നു.ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ 11 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.കൂടുതൽ പോലീസുകാർക്ക് രോഗം പകരുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.



Leave a Reply