September 1, 2026

വയനാട് എഞ്ചിനീയറിംഗ് കോളേജ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

0
IMG-20201027-WA0276.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ഗസ്റ്റസ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, ലേഡീസ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.19.6 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ  300 ലധികം പെണ്‍കുട്ടികള്‍ക്ക്താമസ സൗകര്യം ലഭ്യമാകും. എ.ഐ.സി.ടി.ഇ, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ലേഡീസ് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ മുഖ്യാതിഥിയായി. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍, ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ്.അനിത, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *