June 16, 2026

ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് : എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (29.10.20) 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6840 ആയി. 5945 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 857 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 331 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ സ്വദേശികളായ 23 പേര്‍, മാനന്തവാടി 16 പേര്‍, തവിഞ്ഞാല്‍ 12 പേര്‍, കല്‍പ്പറ്റ 10 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 7 പേര്‍ വീതം, വൈത്തിരി 4 പേര്‍, ബത്തേരി 3 പേര്‍, മുട്ടില്‍, കോട്ടത്തറ 2 പേര്‍ വീതം, എടവക,  മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പനമരം, പൊഴുതന, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്
99 പേര്‍ക്ക് രോഗമുക്തി
തവിഞ്ഞാല്‍ സ്വദേശികളായ 6 പേര്‍, തരിയോട്, വെള്ളമുണ്ട, വൈത്തിരി 3 പേര്‍ വീതം, ബത്തേരി, പൂതാടി, അമ്പലവയല്‍, മേപ്പാടി, മാനന്തവാടി, മൂപ്പൈനാട്, നെന്മേനി 2 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, പൊഴുതന, കല്‍പ്പറ്റ, പനമരം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, നൂല്‍പ്പുഴ ഓരോരുത്തര്‍, കണിയാമ്പറ്റ സി.എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന 10 പേര്‍, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയിലായിരുന്ന 11 പേര്‍, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തര്‍, ഒരു കര്‍ണാടക സ്വദേശി, രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍, വീടുകളില്‍ ചികിത്സയിലായിരുന്ന 33 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *