സമുദയ സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടത് : കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും പി. എസ്. സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയതിനെ എതിർക്കുന്ന പ്രത്യേക വിഭാഗങ്ങളുടെ നിലപാടുകളെ കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപ തസമിതി അപലപിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ നിയമം സംസ്ഥാനത്തു നടപ്പിലാക്കാൻ തടസ്സം നിൽക്കുന്നവരുടെ ഇരട്ടത്താപ്പുനയം വ്യക്തമാണ്. ന്യൂനപഷ അവകാശങ്ങൾ കണക്കു പറഞ്ഞ് 80 % വും സ്വന്തം വരുതിയിലാക്കിയ നിലപാടുകൾ പുന:പരിശോധിക്കണമെന്ന് യോഗം ആവശ്യപെട്ടു. ഏറെ വർഷങ്ങളുടെ ശബ്ദങ്ങളുടെ ഫലമായിട്ടാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ലഭിച്ചത്. സർക്കാരുകൾ സാമൂഹിക നീതി നടപ്പിലാക്കിയതിൻ്റെ പേരിൽ സംഘടിത സമുദായക ശക്തികൾ അകാരണമായി എതിർക്കുന്നത് പ്രതിഷേധാർഹമന്ന്. നിലവിൽ സംവരണാനുകൂല്യം പറ്റുന്നവർക്ക് ഒരു കുറവും വരുത്താതെയാണ് നിയമം നടപ്പിലാക്കിയത്. മതേതരത്വത്തെക്കുറിച്ച് കവല പ്രസംഗം നടത്തുന്നവർ ഓർമ്മിക്കണം ഈ നാട് എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും ഉൾകൊള്ളേണ്ടതാണെന്നും. ചില രാഷ്ട്രീയ പാർട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ വോട്ട് ബാങ്കായി കരുതി അവരുടെ ആവശ്യങ്ങൾക്കു മാത്രം വഴങ്ങി മുന്നോട്ടു പോകുന്ന രീതി സമൂഹത്തിനു ഗുണകരമാകില്ലെന്നും രൂപത സമിതി അഭിപ്രായപ്പെട്ടു. രൂപത സമിതിയുടെ അടിയന്തിര യോഗം ഡയറകർ ഫാ. ആൻ്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ് ഡോ. കെ. പി. സാജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. ജോർജുകുട്ടി വിലങ്ങപ്പാറ, സൈമൺ ആനപ്പാറ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.



Leave a Reply