ഓണ്‍ലൈന്‍ പരാതി പരിഹാരം : 19 പരാതികള്‍ തീര്‍പ്പാക്കി
മാനന്തവാടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടറെ പരാതികള്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ 30 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കാത്ത പരാതികള്‍ വിശദമായ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
പ്രളയ ധനസഹായം, ലൈഫ് ഭവന പദ്ധതി, കര്‍ഷക പെന്ഷന്, ബാങ്ക് ലോണ്‍ എന്നീ വിഭാഗങ്ങളിലാണ് പരാതികള്‍ ലഭിച്ചത്. കളക്ട്രേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ എ.ഡി.എം. കെ.അജീഷ്, സബ് കളക്ടര്‍ വികല്പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply