May 2, 2024

കുളമ്പുരോഗം: കര്‍ഷകര്‍ ജാഗ്രത പാലിക്കണം

0


തിരുനെല്ലി, തവിഞ്ഞാല്‍, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, മുട്ടില്‍ പഞ്ചായത്തുകളില്‍ കന്നുകാലികളില്‍ കുളമ്പുരോഗം സംശയിക്കുന്ന കേസുകളില്‍ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് സാമ്പിളുകള്‍ പരിശോധിച്ചു. പ്രഥമ ദൃഷ്ടിയില്‍ കുളമ്പുരോഗത്തില്‍ കണ്ടുവരുന്ന രോഗ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കന്നുകാലികളിലാണ് രോഗങ്ങള്‍ കൂടുതലും കണ്ടുവരുന്നതെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.  പുതുതായി വാങ്ങുന്ന പശുക്കളെ നിര്‍ബന്ധമായും രണ്ടു മുതല്‍ മൂന്ന് ആഴ്ച വരെ നിരീക്ഷണത്തില്‍ വെച്ചതിനു ശേഷം മാത്രമെ മറ്റ് കന്നുകാലികളുമായി ഇടപഴകുവാന്‍ അനുവദിക്കാവു.  തൊഴുത്തിലും തൊഴുത്തിന്റെ പരിസരത്തും അണുനാശിനികള്‍ തളിച്ച് വൃത്തിയായി സൂക്ഷിക്കണം.  കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും കന്നുകാലികളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നപക്ഷം സമീപത്തെ മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *