നാടിനെ ഭീതിയിലാഴ്ത്തി വന്യമൃഗം: തൃശ്ശിലേരിയും പുലിപ്പേടിയിൽ

. തിരുനെല്ലി ; നാടിനെയും നാട്ടുകാരെയും ഭീതിപ്പെടുത്തി വന്യമൃഗം.തിരുന്നെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി അടുമാരി ഗോപിയുടെ ആടിനെയാണ് ഇന്ന് പുലർച്ചെ പുലി പിടിച്ചതായി കണ്ടെത്തിയത്. എടയൂർക്കുന്ന് നിവാസിയുടെ ഒരു വളർത്തു നായയെയും പുളിമൂട് ഒരു പശുവിനെയും . തൃശ്ശിലേരി ഒരു ആടിനെയും ഇതിനോടകം പുലി പിടിച്ചു കഴിഞ്ഞു. ഒരു മാസത്തോളമായി പ്രദേശവാസികളിൽ പലരും പുലിയെ കണ്ടതായി പറയുന്നു.കഴിഞ്ഞ ദിവസം വനപാലകർ സ്ഥലത്തെത്തി ക്യാമറ ഘടിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ അടുമാരിയിൽ നിന്ന് ആടിനെ പിടിച്ച പുലി ഇപ്പഴും പ്രദേശത്ത് ഭീതി പടർത്തി സ്വകാര്യ വ്യക്തിയുടെസ്ഥലത്ത് തന്നെ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.



Leave a Reply