വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി കമ്പളക്കാട് സ്വദേശി പിടിയിൽ

പനമരം: പനമരം ടൗണിന് സമീപത്ത് വച്ച് നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കമ്പളക്കാട് സ്വദേശിയായ  ഷാജിദ് കെ.എ 44 എന്നയാളെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ…

അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു.

.  പേരിയ: ഇന്ന് രാവിലെ പേരിയ പീക്കിന് സമീപം വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി മുഫ്‌സിർ (26)ആണ് മാനന്തവാടിയിൽ നിന്നും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്.

കോൺഗ്രസ് പ്രാദേശിക നേതാവ് പി. ലക്ഷ്മണൻ മാഷ് നിര്യാതനായി.

മാനന്തവാടി:  . തിരുനെല്ലി പഞ്ചായത്തിലെ മുതിർന്നകോൺഗ്രസ് നേതാവും ഡി.സിസി എക്സിക്യട്ടീവ് മെമ്പറുമായ കവിയ്ക്കൽ ലക്ഷമണൻ മാസ്റ്റർ നിര്യാതനായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ, ചെട്ടി വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട്എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ :രുഗ്മിണി മക്കൾ ദീപ ദിനേശ് ,ദിദീഷ്. മരുമക്കൾ: സന്തോഷ്.( കേരള ബാങ്ക്) രേഖ ദിനേശ്, വിദ്യദിദീഷ്

വയനാട് ജില്ലയിൽ 1053 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൽപ്പറ്റ.. : കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.11) പുതുതായി നിരീക്ഷണത്തിലായത് 1053 പേരാണ്. 663 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10527 പേര്‍. ഇന്ന് വന്ന 76 പേര്‍ ഉള്‍പ്പെടെ 598 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1559 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 145649…

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് : 83 പേര്‍ക്ക് രോഗമുക്തി: 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (11.11.20) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ്…

ഭരണാനുകൂല സംഘടനയിൽ നിന്നും രാജിവച്ച് കെ പി എസ് ടി എ യിൽ ചേർന്നവർക്ക് സ്വീകരണം നൽകി .

 കൽപ്പറ്റ: പ്രീ – പ്രൈമറി മേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനയിൽ നിന്നും രാജിവച്ച് കെ പി എസ് ടി എ യിൽ അംഗത്വമെടുത്ത മാനന്തവാടി ഗവ.യു പി സ്കൂൾ അധ്യാപിക സി ജി ബിന്ദുവിന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി .നാലര വർഷമായി അധ്യാപക-സിവിൽ…

തെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം നാളെ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് (നവംബര്‍ 12 വ്യാഴം) ഉച്ചയ്ക്കു ശേഷം 3.30 ന് കലക്ടറേറ്റ് മെയിന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും ഓരോ പ്രതിനിധി വീതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

ഓരോ പഞ്ചായത്തിലെയും വോട്ടർമാരുടെ എണ്ണം അറിയാം.

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 6,19,793 സമ്മതിദായകർ  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 3,03,696 പുരുഷന്മാരും 3,16,092 സ്ത്രീകളും 5 ട്രാന്‍സ്‌ജെന്‍ഡറുകളുമടക്കം ആകെ 6,19,793 സമ്മതിദായകര്‍.  വോട്ടര്‍മാരുടെ തദ്ദേശ സ്ഥാപനം അടിസ്ഥാനത്തിലുള്ള പട്ടിക ചുവടെ: തദ്ദേശ സ്ഥാപനം, ആണ്‍, പെണ്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ *ഗ്രാമപഞ്ചായത്തുകള്‍* വെള്ളമുണ്ട 14323, 14268, 28591…

പത്രികാ സമര്‍പ്പണം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയോ നിര്‍ദ്ദേശകനോ ഉള്‍പ്പടെ 3 പേരില്‍ കൂടാന്‍ പാടില്ല. – നോമിനേഷന്‍ സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രം.  ന്മ സ്ഥാനാര്‍ത്ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ പാടില്ല.  · നോമിനേഷന്‍ സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. ·…

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

കൽപ്പറ്റ:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക നാളെ  (നവംബര്‍ 12) മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. അതത് തദ്ദേശ സ്ഥാപനത്തിന്റെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. 23…