മാനന്തവാടി അമലോദ്ഭവ മാതാ ദേവാലയത്തിൽ 173-ാം തിരുനാൾ തുടങ്ങി.


മാനന്തവാടി അമലോദ്ഭവ മാതാ  ദേവാലയത്തിൽ  173-ാം  തിരുനാൾ തുടങ്ങി.   കോവിഡ് 19 മഹാമാരിയുടെ പശ്ചാതലത്തിൽ  കോവിഡ്   മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമനുസരിച്ചുമുള്ള ആത്മീയ ആഘോഷങ്ങൾക്ക്  ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കോടിയേറ്റി. തുടർന്നുള്ള ദിവ്യ ബലിക്കു ഫാ. ഡാനി ജോസഫ് പടിപറമ്പിൽ  മുഖ്യ കർമ്മികത്വം   വഹിച്ചു. ഫാ. കെൽവിൻ പാദുവാ സന്നിഹിതനായിരുന്നു. .  ഡിസംബർ 7,8 തിയതികളാണ്  പ്രാധന …


വയനാട് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് : 140 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (29.11.20) 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 140 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10655 ആയി. 8881 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69…


യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ഈ ഭരണത്തിലെ അഴിമതിക്കാരെ ജയിലിലടക്കുമെന്ന് രമേശ് ചെന്നിത്തല


മാനന്തവാടി:  അഴിമതിയിൽ മുങ്ങി കുളിച്ച ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും  യു.ഡി. എഫ്. അധികാരത്തിൽ വന്നാൽ ഈ ഭരണത്തിലെ മുഴുവൻ അഴിമതിക്കാരെയും ജയിലിലടക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  എടവക , തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളുടെ യു.ഡി. എഫ്. സ്ഥാനാർത്ഥി സംഗമം  വെള്ളമുണ്ടയിൽ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്വന്തം ഭരണത്തിൽ ഓരോ ദിവസവും അഴിമതി…


ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


2020  ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. *ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ* ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.  (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ…


പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നാളെ മുതല്‍


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് (നവംബര്‍ 30) മുതല്‍ ഡിസംബര്‍ 4 വരെ നടക്കും. ഡിസംബര്‍ 3 വരെ ദിവസങ്ങളിലെ പരിശീലനത്തില്‍ അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാനാകാത്തവര്‍ക്കാണ് ഡിസംബര്‍ 4 ലെ പരിശീലനം.  നവംബര്‍ 30 ന് സെന്റ് പാട്രിക് സ്‌കൂള്‍ മാനന്തവാടി, ഡിസംബര്‍ 1 ന് പനമരം…


പ്രൊബേഷന്‍ വാരാഘോഷം: ഡിസംബർ 2 ന് ദേശീയ വെബിനാര്‍.


ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവമ്പര്‍ 15 മുതല്‍അദ്ദേഹത്തിന്റെ ചരമദിനമായ ഡിസമ്പര്‍ 4 വരെ പ്രൊബേഷന്‍ വാരമായി സംസ്ഥാനത്ത് ആഘോഷിക്കുക യാണ്. പ്രൊബേഷന്‍ വാരാഘോഷത്തിന്റെ ഭാഗമായി 'പ്രൊബേഷന്‍ സംവിധാനം ഇന്ത്യയില്‍: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസ്, 'പ്രയാസ്' ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് മുംബൈ, ഓള്‍ ഇന്ത്യാ പ്രൊബേഷന്‍…


ഡി.വൈ.എഫ് .ഐ. യുവജന കൺവെൻഷൻ നടത്തി


തിരുനെല്ലിയിൽ ഡി.വൈ.എഫ് .ഐ.   യുവജന കൺവെൻഷൻ നടത്തി ജില്ലാ കമ്മിറ്റി അംഗം എ.കെ.  റൈഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം സുഭാഷ് , ഒന്നാം വാർഡ് സ്ഥാനാർത്ഥി പി.എൻ. ഹരീന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി മുരളി, മേഖല കമ്മിറ്റി അംഗങ്ങളായ റെജിൽ, ആഷിഖ്  എന്നിവർ പങ്കെടുത്തു


വയനാട് പാക്കേജ് പ്രഖ്യാപിച്ചവർ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


കൽപ്പറ്റ : വയനാട് പാക്കേജ് പ്രഖ്യാപിച്ചവർ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച  സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എൽ.ഡി.എഫ് അധികാരത്തിൽ വന്നതിനു ശേഷം പലതവണ വയനാട് പാക്കേജ് കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ പിന്നീട് പാക്കേജിനെ കുറിച്ച് ഒന്നും കേൾക്കാൻ ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. വയനാട്  കാപ്പി ലോകോത്തര…


സ്നേഹ ഭവനം : താക്കോൽ കൈമാറി


നിരവിൽപുഴ :  തൊണ്ടർനാട് സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ വീട്ടിൽ പത്മിനി അമ്മയ്ക്കും  മകൻ സന്തോഷിനും നിർമിച്ചുനൽകിയ സ്നേഹ ഭവനത്തിന്റെ  താക്കോൽ ദാനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ നിർവഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ  എ എൻ പ്രഭാകരൻ,പി കെ സുരേഷ്,പനമരം ഏരിയാ സെക്രട്ടറി ജോണി , ഏരിയാ കമ്മിറ്റി അംഗങ്ങളായ…


ജില്ലാ പഞ്ചായത്ത് ഡിവിഷൻ: പുല്‍പ്പള്ളിയില്‍ പോരാട്ടത്തിന് കനല്‍ച്ചൂട്


കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ പുല്‍പ്പള്ളി ഡിവിഷനില്‍ തെരഞ്ഞടുപ്പുപോരാട്ടത്തിനു കനല്‍ച്ചൂട്.വനിതാസംവരണ ഡിവിഷനായ പുല്‍പ്പള്ളി സ്വന്തം അക്കൗണ്ടിലാക്കാന്‍ വിയര്‍പ്പുചിന്തുകയാണ് ഇടതു,വലതു മുന്നണികളും എന്‍ഡിഎയും.2015ലെ തെരഞ്ഞെടുപ്പില്‍ വെറും 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിവിഷനില്‍ യുഡിഎഫ് നീന്തിക്കയറിയത്.അതിനാല്‍ത്തന്നെ ഇക്കുറി വാനത്തോളം ഉയരത്തിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍.വിജയത്തില്‍ കണ്ണുനട്ടാണ് ബിജെപിയുടെയും പടനീക്കം.കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ 4,756 വോട്ടാണ് ബിജെപിയുടെ പെട്ടിയില്‍ വീണത്.     പുല്‍പ്പള്ളി…