ഇന്ന് 1566 പത്രികകൾ. : വയനാട്ടിൽ ഇതുവരെ 4605 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

വയനാട് ജില്ല : തദ്ദേശ തെരഞ്ഞെടുപ്പ് : (ബ്രാക്കറ്റില്‍ ഇന്ന് ലഭിച്ച പത്രികകളുടെ എണ്ണം) ആകെ പത്രികകള്‍- 4605 (1566) ജില്ലാ പഞ്ചായത്ത്- 136 (76) മുനിസിപ്പാലിറ്റി- 652 (317) ബ്ലോക്ക് പഞ്ചായത്ത്- 375 (177) ഗ്രാമപഞ്ചായത്ത്- 3442 (996) ജനറല്‍- 1836 വനിത- 1852 പട്ടികവര്‍ഗം- 338 പട്ടികജാതി- 148 പട്ടികജാതി വനിത- 24…

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് -എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി പത്രിക നല്‍കി

കല്‍പറ്റ : ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി  വരണാധികാരി ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുപാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ ഹംസ, ജനറല്‍ സെക്രട്ടറി ടി നാസര്‍ എന്നിവരോടൊപ്പമാണ് പത്രിക നല്‍കാനെത്തിയത്  വിവേചനമില്ലാത്ത വികസനം എന്നമുദ്രാവാക്യമുയര്‍ത്തിയാണ് എസ് ഡി…

സി.മൊയ്തീന്‍കുട്ടി പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി ഗ്രാമത്ത് വയല്‍ 13-ആം വാര്‍ഡില്‍ മല്‍സരിക്കുന്നതിനായി നഗരസഭ വരണാധികാരിക്ക് പത്രിക സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് റസാക്ക് കല്‍പ്പറ്റ, കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ എ.പി.ഹമീദ് എന്നിവരും ഉണ്ടായിരുന്നു

ഇന്ദിരാജിയുടെ ജന്മദിനം ആഘോഷിച്ചു

കല്‍പ്പറ്റ: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 103ാം ജന്മദിനം ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി ടീച്ചര്‍ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പി.വി ബാലചന്ദ്രന്‍, കെ.കെ അബ്രാഹം, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, ബിനു തോമസ്, നജീബ്…

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) : ദേശീയ പുരസ്‌കാര നിറവില്‍ വയനാട്

ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജലശക്തി മന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന് ലഭിച്ചു.  ലോക ശൗചാലയ ദിനത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ജലശക്തി മിഷന്‍ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് പുരസ്‌ക്കാരം നേടിയ വയനാടിനെ അഭിനന്ദിച്ചു.  സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തിരഞ്ഞെടുത്ത ഇരുപത് ജില്ലകളില്‍ ഒന്നായി വയനാട് മാറിയത്.…

വയനാട്ടിൽ 389 പേര്‍ പുതുതായി നിരീക്ഷണത്തില്‍.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.11) പുതുതായി നിരീക്ഷണത്തിലായത് 389 പേരാണ്. 706 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11653 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 547 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1213 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 154013 സാമ്പിളുകളില്‍ 153661…

വയനാട് ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ് :118 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല്് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍…

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 565 ഹോട്ട് സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

കേരള കർണാടക – അതിർത്തിയിൽ ഗ്യഹനാഥനെ ആന ചവിട്ടി കൊന്നു: മൂന്ന് വീടുകൾ തകർത്തു.

  കൽപ്പറ്റ:  കേരള കർണാടക –  അതിർത്തി ബാവലിക്കടുത്ത്  മച്ചുരിൽ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. മൂന്ന് വീടുകൾ കാട്ടാന ആക്രമിച്ചു. വീട്ടമ്മക്ക് ഗുരുതര പരിക്ക് .  ഇന്ന് രാവിലെ പുലർച്ചേ അഞ്ച് മണിയോട് കൂടി വീട് പരിസരത്ത് കൃഷി നശിപ്പിക്കുകയായിരുന്ന കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് കാട്ടാന ചീറിയടുത്ത് മച്ചൂർ നടികഗുണ്ടി ചിന്നപ്പയുടെ വീട് ആക്രമിക്കുകയായിരുന്നു .…

സർവ്വീസ് സംഘടനകളുടെ നേത്യത്വത്തിൽ നിലപാടറിയിക്കൽ സമരം നടത്തി.

 .കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് അനുകൂല സർവ്വീസ് സംഘടനകളുടെ നേത്യത്വത്തിൽ മാനന്തവാടി താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഓഫീസുകളിൽ വിശദീകരണ യോഗങ്ങൾ നടത്തുകയും ചെയ്തു.സംസ്ഥാന ജീവനക്കാരുടെ അവകാശ നിഷേധങ്ങൾക്കെതിരെ ശബ്ദിക്കാതെ നവംബർ 26 ന് ഒരു വിഭാഗം നടത്തുന്ന പണിമുടക്കിൽ പങ്കെടുക്കില്ല എന്ന നിലപാടറിയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പ്രതിഷേധ…