സൂക്ഷ്മ പരിശോധനയിൽ ജില്ലാ പഞ്ചായത്തിലേക്കുള അഞ്ച് പത്രികകളും പൊഴുതനയിൽ 14 പത്രികകളും തള്ളി.

.*ജില്ലാ പഞ്ചായത്ത്*ആകെ പത്രികകള്‍ 136തള്ളിയത് 5സ്വീകരിച്ചത് 131 (ആകെ 83 സ്ഥാനാര്‍ഥികള്‍)*നഗരസഭകള്‍*കല്‍പ്പറ്റ നഗരസഭആകെ പത്രികകള്‍ 252തള്ളിയത്  2സ്വീകരിച്ചത്  250മാനന്തവാടി നഗരസഭആകെ പത്രികകള്‍  238തള്ളിയത്  2മാറ്റിവെച്ചത്  1സ്വീകരിച്ചത്  235സുല്‍ത്താന്‍ ബത്തേരി നഗരസഭആകെ പത്രികകള്‍  318തള്ളിയത്  5സ്വീകരിച്ചത്  313*ബ്ലോക്ക് പഞ്ചായത്തുകള്‍*മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്ആകെ പത്രികകള്‍  116തള്ളിയത്  1സ്വീകരിച്ചത്  115സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്ആകെ പത്രികകള്‍  95തള്ളിയത്  0സ്വീകരിച്ചത്  95കല്‍പ്പറ്റ…

കുറുമ്പലക്കോട്ട, അമ്പുകുത്തി മല അടച്ചിടും

കുറുമ്പലക്കോട്ട, അമ്പുകുത്തി മല എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം നവംബര്‍ 22 മുതല്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും ഇവിടങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ബത്തേരി നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നേരിട്ടുള്ള വില്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പഴയമാര്‍ക്കറ്റ്, ചുങ്കം പുതിയ സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാര്‍ക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാര്‍ക്കറ്റ്, കോട്ടക്കുന്നിലെ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവര്‍ത്തനം നാളെ (21/11/2020) വൈകീട്ട് അഞ്ച് മുതല്‍ ഒരാഴ്ചകാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഇവിടങ്ങളിലെ ജീവനക്കാര്‍…

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍; അനുകരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മില്‍മ

തിരുവനന്തപുരം: മില്‍മ പാലിന്‍റെയും പാല്‍ ഉല്‍പന്നങ്ങളുടെയും പാക്കറ്റ് ഡിസൈന്‍ അനുകരിച്ച് പുറത്തിറങ്ങുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് മില്‍മ മുന്നറിയിപ്പ് നല്‍കി. മില്‍മയുടേതിന് സമാനമായ രീതിയില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക സംരംഭങ്ങള്‍ പാക്കറ്റ് ഡിസൈന്‍ ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. മില്‍മയുടെ വിപണിയില്‍ കടന്നു കയറാനുള്ള കുറക്കുവഴിയായാണ് ഇതിനെ വിലയിരുത്തുന്നത്. എത്ര അനുകരിച്ചാലും മില്‍മ പാലിന്‍റെ ഗുണമേന്‍മ അനുകരിക്കാനാവില്ലെന്ന്…

നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ റിട്ട. ക്ലര്‍ക്ക് ആലുങ്കല്‍താഴെ എ.സി.വര്‍ക്കിയച്ചന്‍ (73) നിര്യാതനായി

നടവയല്‍: നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ റിട്ട. ക്ലര്‍ക്ക് ആലുങ്കല്‍താഴെ എ.സി.വര്‍ക്കിയച്ചന്‍ (73) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച  രാവിലെ ഒമ്പതിന് നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ: പി.പി. ഫിലോമിന ( റിട്ട. അധ്യാപിക, സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, നടവയല്‍). മക്കള്‍: രാജേഷ് (കല്‍പ്പറ്റ ഗ്രാമ ന്യായാലയ കോടതി, ), പരേതനായ സുജേഷ്. മരുമകള്‍:…

ഡിഗ്രി – പി.ജി. കോഴ്സുകളിൽ സീറ്റ് ഒഴിവ്.

ഡിഗ്രി സീറ്റ് ഒഴിവ് ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ കഷണിച്ചു. എസ്.ടി., എസ്.സി, ഒ.ബി.സി. കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. ഫോണ്‍ 9747680868. എം.കോം സീറ്റ് ഒഴിവ് മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍  കോളേജില്‍  എം.കോം. ഫിനാന്‍സില്‍ എസ്.സി/എസ്.ടി. വിഭാഗത്തിന് …

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങുംവെള്ളമുണ്ട സെക്ഷനിലെ തരുവണ, തരുവണ പമ്പ്, പരിയാരം മുക്ക്, പാതിരിച്ചാല്‍, കപ്പുംകുന്ന് ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5  വരെ  പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. . *വൈദ്യുതി മുടങ്ങും പുല്‍പള്ളി സെക്ഷനിലെ അനശ്വര ജംഗ്ഷന്‍, പുല്‍പ്പള്ളി  ടൗണ്‍, മരിയ, ഹോസ്പിറ്റല്‍ പരിസരം, വിമലാമേരി  എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9…

സൗജന്യ തയ്യല്‍ പരിശീലനം

വയനാട് നെഹ്‌റു യുവ കേന്ദ്ര യുവതികള്‍ക്കായി മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ ഡിസംബര്‍ 1ന് മുമ്പ് wayanadnyk@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷയും ബയോഡാറ്റയും അയക്കണം. ഫോണ്‍ 7902901292

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 557 ഹോട്ട് സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വയനാട്ടിൽ 550 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.11) പുതുതായി നിരീക്ഷണത്തിലായത് 550 പേരാണ്. 938 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണ ത്തിലുള്ളത് 11265 പേര്‍. ഇന്ന് വന്ന 88 പേര്‍ ഉള്‍പ്പെടെ 558 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1513 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 155526 സാമ്പിളുകളില്‍…