ജനവാസ മേഖലയിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.


കൽപ്പറ്റ..  വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു. ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ  പ്രധിഷേധത്തെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.      വെങ്ങപ്പള്ളി പഞ്ചായത്തിലെ 13 ാം വാർഡായ പിണന്കോട് മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പരിസരവാസികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്.…


സ്പെഷ്യൽ പോലീസായി ജോലി ചെയ്യാൻ അവസരം


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്-2020ൽ സ്പെഷ്യൽ പോലീസായി ജോലി ചെയ്യാൻ താല്പര്യമുള്ള NCC, Nss, വിമുക്ത ഭടന്മാർ, പോലീസ്. എക്സൈസ് ഫോറസ്റ്റ് വകുപ്പുകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർ 28.11.2020 തിയ്യതിക്കുള്ളിൽ അവരവരുടെ താമസസ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


അഹമ്മദ് പട്ടേലിന്റെ വേർപാട് രാജ്യത്തിന് തീരാ നഷ്ടം: പി.കെ.ജയലക്ഷ്മി.


മാനന്തവാടി' :മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ  വിയോഗം കോൺഗ്രസ് പാർട്ടിക്കും രാജ്യത്തിനാകെയും  തീരാനഷ്ടമാണെന്ന് മുൻ മന്ത്രിയും കെ. പി സി .സി . ജനറൽ സെക്രട്ടറിയുമായ പി .കെ . ജയലക്ഷ്മി  പറഞ്ഞു. മികവുള്ള രാഷ്ട്രതന്ത്രജ്ഞെനെയാണ് രാജ്യത്തിന് നഷ്ടമായത്.   പാർട്ടിക്ക്  പല പ്രതിസന്ധിഘട്ടങ്ങളിലും അദ്ദേഹത്തിൻറെ നേതൃത്വം  ഏറെ ഗുണം ചെയ്തിരുന്നു.  താഴെ തട്ടിലുള്ളവരെ പോലും…


പൊഴുതനയുടെ അങ്കത്തട്ടിൽ പയറ്റിത്തെളിഞ്ഞവരുടെ പോരാട്ടം


കൽപ്പറ്റ :  തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലാ പഞ്ചായത്തിലെ പൊഴുതന ഡിവിഷനില്‍ രാഷ്ട്രീയക്കളരയില്‍ പയറ്റിത്തെളിഞ്ഞവരുടെ പോരാട്ടം.മുമ്പ് രണ്ടുവട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.സി.സി മെംബര്‍ കെ.എല്‍.പൗലോസ്,കാലാവധി പൂര്‍ത്തിയാക്കിയ പൊഴുതന പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റും സി.പി.എം വൈത്തിരി ഏരിയ കമ്മിറ്റിയംഗവുമായ എന്‍.സി.പ്രസാദ്,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും 2000 മുതല്‍ 2010 വരെ വെങ്ങപ്പളളി പഞ്ചായത്ത് ഭരണസമിതിയംഗവുമായിരുന്ന കെ.ശ്രീനിവാസന്‍…


വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടങ്ങുംവെള്ളമുണ്ട സെക്ഷനിലെ വെള്ളമുണ്ട ഹൈസ്‌കൂള്‍, എട്ടേനാല്, പിള്ളേരി ഭാഗങ്ങളില്‍ മറ്റന്നാൾ  (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിൽ പുഴക്കൽ അയയ്ക്കൽ പ്രദേശങ്ങളിലും 27-ന്  രാവിലെ 9 30 മുതൽ 5 30 വരെ വൈദ്യുതി മുടങ്ങും


ഡിഗ്രി സീറ്റ് ഒഴിവ്


മാനന്തവാടി പി.കെ,കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി. ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ജനറല്‍, എസ്.സി, എസ്.ടി.  വിഭാഗത്തിനും  എം.കോം  ഫിനാന്‍സില്‍ എസ്.സി, എസ്.ടി.  വിഭാഗത്തിനും സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍  8547005060.


വയനാട്ടിൽ കോവിഡ് കൂടുന്നു; ജാഗ്രത വേണം- ഡി.എം.ഒ.


ജില്ലയില്‍ കോവിഡ് വ്യാപനം വീണ്ടും 200 കടന്ന  സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആദിവാസി കോളനികളിലും കോവിഡ് വ്യാപനം  കൂടുന്നതായി കാണുന്നുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ആകാത്ത തരത്തില്‍ പ്രചാരണം നടത്തണമെന്നും ചെറുപ്പക്കാരില്‍ കോവിഡ് വ്യാപിക്കുന്നത്…


ആദ്യ പിന്നണി ഗാനം തന്നെ ഹിറ്റ് : താരമായി സൗമ്യ ബിജോയ്


. കല്‍പ്പറ്റ: ആദ്യ പിന്നണി ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ് വയനാട് സ്വദേശിനി സൗമ്യ ബിജോയ് കുറുപ്പ്. കെ ആര്‍ പ്രവീണ്‍ സംവിധാനം ചെയ്ത 'തമി' എന്ന ഷൈന്‍ ടോം ചാക്കോ ചിത്രത്തിലെ 'മിയാ സുഹാ രംഗേ.. എന്ന ഗാനമാണ് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ വിശ്വജിത്തിനൊപ്പം സൗമ്യ പാടിയത്. കഴിഞ്ഞ ദിവസമാണ് മലയാളത്തിന്‍റെ പ്രിയ…


റിബൽ സ്ഥാനാർത്ഥികളെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.


പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കല്‍പ്പറ്റ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളും, പ്രവര്‍ത്തകരുമായ താഴെ പറയുന്നവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ടി. നാസര്‍, വൈത്തിരി ലേഖ സജീവന്‍, മാനന്തവാടി ബേബി കൂവയില്‍, അമ്പലവയല്‍ ഷിഹാബ് കച്ചാസ്, കല്‍പ്പറ്റ ജോമറ്റ് പുല്‍പ്പള്ളി…


വയനാട്ടിൽ 876 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.11) പുതുതായി നിരീക്ഷണത്തിലായത് 876 പേരാണ്. 1195 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9485 പേര്‍. ഇന്ന് വന്ന 137 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1710 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 161351 സാമ്പിളുകളില്‍ 160067…