:വെള്ളമുണ്ട ഒഴുക്കൻ മൂല കോളിക്കൽ കുഞ്ഞിരാമക്കുറുപ്പ് (86) നിര്യാതനായി

മാനന്തവാടി.:വെള്ളമുണ്ട ഒഴുക്കൻ മൂല കോളിക്കൽ കുഞ്ഞിരാമക്കുറുപ്പ് (86) നിര്യാതനായി. സംസ്കാരം നടത്തി.  ഭാര്യ: ചന്ദ്രികാമ്മ മക്കൾ :സരസ്വതി,,മുരളീധരൻ ,പ്രകാശൻ   , ശ്രീദേവി, ദേവദാസൻ .  മരുമക്കൾ: വേണു ഗോപാൽ, രമ,     , ലക്ഷ്മീദേവി, ഹരിദാസൻ വിനയ. സഞ്ചയനം ബുധനാഴ്ച .

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം: വയനാട് ജില്ലാ നോഡല്‍ ഓഫീസറെ നിയമിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ജില്ലാതല നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍.) ഇ. മുഹമ്മദ് യൂസുഫിനെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍…

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ വരണാധികാരികളെ നിയമിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും വരണാധികാരികളും ഉപവരണാധികാരികളും. *ജില്ലാ പഞ്ചായത്ത്* വരണാധികാരി: ജില്ലാ കളക്ടര്‍ഉപവരണാധികാരി: എ.ഡി.എം. *നഗരസഭകള്‍*  വരണാധികാരികള്‍: കല്‍പ്പറ്റ (ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കോ-ഓപ്പറേറ്റീവ് വകുപ്പ്, കല്‍പ്പറ്റ), മാനന്തവാടി (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ബി.എസ്.പി. ഡിവിഷന്‍, പടിഞ്ഞാറത്തറ- 1 മുതല്‍ 18 വരെ ഡിവിഷനുകള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാരാപ്പുഴ പദ്ധതി…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

വൈദ്യുതി മുടങ്ങും തവിഞ്ഞാല്‍ സെക്ഷനിലെ എ.കെ.കോഫി, ചോയിമൂല, നവരത്ന, അയനിക്കല്‍, പനന്തറ, മയലറ്റുമല എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ സെക്ഷനിലെ റാട്ടക്കൊല്ലി, തുര്‍ക്കി ഭാഗങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി-ആനോത്ത്-പൊഴുതന റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 10 വരെ വാഹന ഗതാഗതം നിരോധിച്ചു.  വെങ്ങപ്പള്ളിയില്‍ നിന്നും പൊഴുതനയിലേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പ്പറ്റ വഴിയും പൊഴുതനയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വൈത്തിരി വഴിയും തിരിഞ്ഞു പോകണം.

ലോട്ടറി ക്ഷേമനിധി: വിദ്യാഭ്യാസ അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം

കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെയും ഏജന്റ്മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ 2020 മാര്‍ച്ചില്‍ പരീക്ഷ എഴുതിയവരില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 10 നകം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍…

ലീഗല്‍ മെട്രോളജി പുനഃപരിശോധനാ ക്യാമ്പുകള്‍ പുനരാരംഭിച്ചു

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജില്ലയിലെ ലീഗല്‍ മെട്രോളജി ഓഫിസുകളിലെ എ, ബി ക്വാര്‍ട്ടറുകളിലെ പുനഃപരിശോധനാ ക്യാമ്പുകള്‍ പുനരാരംഭിച്ചു. 2020 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ പുനഃപരിശോധന നടത്തേണ്ടിയിരുന്ന എല്ലാ അളവു തൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകളും നവംബര്‍ 28നകം അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്ക് ഹാജരാക്കി പിഴകൂടാതെ…

പെട്രോള്‍ ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

   പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തനമൂലധന വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിനായി  കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും, പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് പ്രസ്തുത സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന…

കൃഷിപാഠശാല കര്‍ഷക പരിശീലന പരിപാടി

 സംസ്ഥാന കൃഷി വകുപ്പ് ആത്മ വിജ്ഞാന വ്യാപന പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച കൃഷിപാഠശാലയില്‍ നല്‍കുന്ന കര്‍ഷക പരിശീലനം  മുട്ടിലിലെ കല്ലുപാടിയില്‍  ഇന്ന് (ചൊവ്വ) ആരംഭിക്കും. സമ്മിശ്ര സംയോജിത കൃഷിരീതികളെ സംബന്ധിച്ച് മീനങ്ങാടി റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ.അനില്‍ സക്കറിയ ക്ലാസെടുക്കും. ആത്മ ജില്ലാ ഡപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ.ഷാജി, കല്‍പറ്റ…

മലയാള ഭാഷാ ദിനാചരണം : ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍

മലയാള ഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ മൂലങ്കാവ് ജി.എച്ച്.എസ്.എസ് എട്ടാം തരം വിദ്യാര്‍ഥി ആകാശ് ദേവ് ടി.എസ് ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥിനി കെ.…