മെറിറ്റ് ലിസ്റ്റിലുളളവരുടെ കൂടിക്കാഴ്ച്ച നവംബര്‍ 18 – ന്

മീനങ്ങാടി ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2020 -22 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടറേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് തെരഞ്ഞെടുക്കപ്പെട്ട മെറിറ്റ് ലിസ്റ്റിലുളളവരുടെ കൂടിക്കാഴ്ച്ച നവംബര്‍ 18 നും സംവരണ വിഭാഗത്തിലുളളവരുടെ കൂടിക്കാഴ്ച്ച നവംബര്‍ 19 നടക്കും. വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്

പുനര്‍ജ്ജനി:മരുന്ന് വിതരണം ചെയ്തു

കോവിഡ് മുക്തരായ പോലീസ് സേനാംഗങ്ങളുടെ ആരോഗ്യ പുനസ്ഥാപനത്തിനുള്ള ആയുര്‍വ്വേദ പദ്ധതിയായ പുനര്‍ജ്ജനിയുടെ മരുന്ന് വിതരണം എസ്.പി ഓഫീസില്‍ നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂസ് പി.കുരുവിള ഔഷധക്കിറ്റ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.പി. സുരേന്ദ്രന് കൈമാറി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ സൂപ്രണ്ട് എം.എസ്.വിനോദ്, നോഡല്‍ ഓഫീസര്‍ ഡോ.ടി.എന്‍.ഹരിശങ്കര്‍…

വയനാട്ടിൽ 990 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.11) പുതുതായി നിരീക്ഷണത്തിലായത് 990 പേരാണ്. 577 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11209 പേര്‍. ഇന്ന് വന്ന 62 പേര്‍ ഉള്‍പ്പെടെ 570 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1107 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 147619 സാമ്പിളുകളില്‍ 146385…

ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് :160 പേര്‍ക്ക് രോഗമുക്തി :105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.11.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 160 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി. 7505 പേര്‍…

സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍

വരണാധികാരികളുടെ യോഗം ചേര്‍ന്നുമാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലേയും, അതിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേയും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ് തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് വിശദീകരണം നടത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ…

അപകട ഇന്‍ഷൂറന്‍സ് പ്രീമിയം തുക അടയ്ക്കണം

കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് നടപ്പാക്കിവരുന്ന ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് സ്‌കീമില്‍ 2021 ലേക്കുള്ള പ്രീമിയം സര്‍ക്കാര്‍ ജീവനക്കാര്‍ നവംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം  അടയ്ക്കണം. കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പ്രീമിയം തുകയായി 850 രൂപയും ജി.എസ്.ടിയും, റിസര്‍വ്വ് ബറ്റാലിയന്‍ കമാന്റോസ് 800 രൂപ, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 600 രൂപയും ജി.എസ്.ടിയും, സര്‍വ്വകലാശാലയിലെയും പൊതുമേഖലസ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും…

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വിഭജനം യു.ഡി.എഫ് പൂര്‍ത്തിയാക്കി

കല്‍പ്പറ്റ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വിഭജനം യു.ഡി.എഫ് പൂര്‍ത്തിയാക്കിയതായി ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. ആകെയുള്ള പതിനാറ് ഡിവിഷനുകളില്‍ കോണ്‍ഗ്രസ് പത്തും, മുസ്‌ലിംലീഗ് അഞ്ചും, കേരളാ കോണ്‍ഗ്രസ് ഒരു ഡിവിഷനിലും മത്സരിക്കും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, മുട്ടില്‍, അമ്പലവയല്‍, ചീരാല്‍, പൊഴുതന, തോമാട്ടുച്ചാല്‍, തവിഞ്ഞാല്‍,…

12-ാംമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് നവംബര്‍ 14,15 തിയതികളില്‍

12-ാംമത്കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് നവംബര്‍ 14,15  തീയതികളില്‍ നടത്തുന്നു. ഇതിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്തെ  വെറ്ററിനേറിയന്‍സ് ബില്‍ഡിങ്ങില്‍ വച്ച് ഇന്ന് രാവിലെ 10.30 ന് ഇന്‍ഡ്യന്‍  വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. കെ.കെ.തോമസിന്‍റെ അദ്ധ്യക്ഷതയില്‍  നടക്കുന്ന യോഗത്തില്‍ കേരളാ മുഖ്യമന്ത്രി . പിണറായി വിജയന്‍  ഓണ്‍ലൈനായി ഉദ്ഘാടനം നടത്തുന്നു. മൃഗസംരക്ഷണ, ക്ഷീരവികസന,  വനംവന്യജീവി വകുപ്പ് മന്ത്രി.…

സോഷ്യൽ മീഡിയയിലെ പ്രതിഷേധം ഫലം കണ്ടു:അത്യാഹിത വിഭാഗം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ താല്‍ക്കാലികമായി വിന്‍സന്റ്ഗിരി ആശുപത്രിയിലേക്ക് മാറ്റിയ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം നവംബര്‍ 16 ന് രാവിലെ 9 മുതല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഇല്ല ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി എന്നും രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരണം നടക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ്…

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് നവംബര്‍ 16 മുതല്‍ 20 വരെ ലഭിക്കും. സേവനം ആവശ്യമുളളവര്‍ ക്ഷീരസംഘങ്ങള്‍ വഴി ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക. ഫോണ്‍. 9495478744,9074520868