വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് 23 കാരൻ.

കൽപ്പറ്റ :വയനാട്ടിൽ വീണ്ടും കോവിഡ് മരണം. എടവക കുന്ദമംഗലം കോളിമുക്ക് കോളനിയിലെ വേരൻ്റെയും പാറ്റയുടെ മകൻ മനോജ് (23) കോവിഡ് വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ  മരിച്ചു. സഹോദരങ്ങൾ ചന്ദ്രിക, സുമതി, ഇന്ദിര, മനു . 

ജസീലക്ക് അഭിമാന നിമിഷം : ശാരീരക അസ്വസ്ഥതകൾക്കിടയിലും പോലീസ് മെഡൽ സ്വീകരിച്ചു.

മുഖ്യമന്ത്രിയുടെ 2019 ലെ പോലീസ് മെഡലിന് അർഹയായ കൽപ്പറ്റ വനിതാ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.റ്റി. ജസീല മെഡൽ സ്വീകരിച്ചശേഷം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയോടൊപ്പം. ഭർത്താവും കോഴിക്കോട് റൂറൽ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുമായ കെ.പി.  അഭിലാഷിനൊപ്പെമെത്തിയാണ് മെഡൽ സ്വീകരിച്ചത്.   അസുഖബാധിതയായ അവരുടെ പ്രത്യേക അപേക്ഷപ്രകാരമാണ്…

പി.വേണുഗോപാലിൻ്റെ നിര്യാണത്തിൽ കർഷകമോർച്ച വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു.

കർഷകമോർച്ച ദേശീയ സെക്രട്ടറി .പി.സി.മോഹനൻ മാസ്റ്റരുടെ സഹോദരൻ  പി.വേണുഗോപാലിൻ്റെ നിര്യാണത്തിൽ കർഷകമോർച്ച വയനാട് ജില്ല കമ്മറ്റി അനുശോചിച്ചു. ബത്തേരിയുടെ സാമൂഹിക സാസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനത്തിലൂടെ തൻ്റെതായ സ്ഥാനമുറപ്പിച്ച അഡ്വ: പി. വേണുഗോപാൽ എന്നും കർഷകരുടെയും സാധാരണക്കാരുടെയും ശബ്ദമായിതീരുമായിരുന്നു. അഭിഭാഷകന്നെന്ന നിലയിൽ സർവ്വസമ്മതനായിരുന്നു. ദീർഘകാലം ബാർ അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്തും .ബത്തേരിയുടെയും വയനാടിൻ്റെയും വികസനത്തിന് വേണ്ടി…

വയനാട്ടിൽ 884 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.11) പുതുതായി നിരീക്ഷണത്തിലായത് 884 പേരാണ്. 446 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8401 പേര്‍. ഇന്ന് വന്ന 66 പേര്‍ ഉള്‍പ്പെടെ 614 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1591 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 134798 സാമ്പിളുകളില്‍ 129349…

വയനാട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് : 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :132 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (01.11.20) 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 132 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7161 ആയി.…

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 671 ഹോട്ട് സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

സാംസ്ക്കാരിക നിലയത്തിൻ്റേയും വായനശാലയുടേയും ശിലാസ്ഥാപനം നടത്തി.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറ്റിയാം വയലിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന സാംസ്ക്കാരിക നിലയത്തിൻ്റേയും വായനശാലയുടേയും ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദ് അധ്യക്ഷത വഹിച്ചു. വാ ർഡംഗം ശാന്തിനി ഷാജി, ചിന്നമ്മ അഗസ്റ്റിൻ, ബെന്നി മാണിക്കത്ത് പ്രസംഗിച്ചു.കമൽ ജോസഫ് സ്വാഗതവും, ബാബു വർഗ്ഗീസ് നന്ദിയും…

ഓർമ്മ പച്ചത്തുരുത്ത് പദ്ധതി: വൃക്ഷത്തൈകൾ നട്ടു

ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓർമ്മ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വൃക്ഷത്തൈകൾ നട്ടു. തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ നേതൃത്വത്തിലാണ് എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും മരങ്ങൾ നട്ടു പിടിപ്പിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അവരുടെ ഓർമ്മയ്ക്കായി തദ്ദേശീയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി.…

നവംബർ അഞ്ചിന് തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും .

   കൽപ്പറ്റ: നിയമപ്രകാരം പ്രായപരിധിയില്ലാതെ തൊഴിൽ നൽകുക, തൊഴിൽദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 700 രൂപയായി വർധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ESI ആനുകൂല്യം അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ…

കൊവിഡ് ചികിത്സയിലിരിക്കെ വയനാട്ടിൽ രണ്ടുപേർ കൂടി മരിച്ചു

മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ പാർവതി (85) എന്നിവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.  പൗലോസ് രക്തസമ്മർദ്ദവും ശ്വാസകോശ രോഗങ്ങളുമായി ഒക്ടോബർ 19 മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഇരുപത്തിയേഴാം തീയതി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ…