മായം ചേർന്ന മറുനാടൻ പാൽ വിറ്റഴിക്കപ്പെടുന്നതിനെതിരെ ക്ഷീരകർഷക പ്രതിഷേധ കൂട്ടായ്മ

മാനന്തവാടി :  മായം ചേർന്ന മറുനാടൻ പാൽ വിറ്റഴിക്കപ്പെടുന്നതിനെതിരെ മാനന്തവാടി ക്ഷീര സംഘത്തിൻ്റെ നേത്യത്വത്തിൽ ക്ഷീര കർഷകരുടെയും, ജീവനക്കാരുടെയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാനന്തവാടി ക്ഷീര സംഘം പ്രസിഡണ്ട് പി.ടി ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. മറുനാടൻ പാൽ ധാരാളമായി വിറ്റഴിക്കപ്പെടുന്നത് കേരളത്തിലെ ക്ഷീര കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും, ക്ഷീര കർഷകർക്ക് താങ്ങാവുന്ന തരത്തിൽ…

ചിൽഡ്രൻസ് ഡേ ചലഞ്ചിൻ്റെ ഭാഗമായി ‘പുത്തനുടുപ്പും പുസ്തകവും’

   സ്റ്റുഡൻറ് പോലീസ് കേഡറ്റ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചിൽഡ്രൻസ് ഡേ ചലഞ്ചിൻ്റെ ഭാഗമായി ആവിഷ്കരിച്ച 'പുത്തനുടുപ്പും പുസ്തകവും' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ വി രജി കുമാർ അധ്യക്ഷത…

തദ്ദേശ തെരഞ്ഞെടുപ്പ് : വയനാട്ടിൽ കൂടുതൽ പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി.

നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചവർ ( 16.11.2020) ജില്ലാ പഞ്ചായത്ത്  – 11  കല്‍പ്പറ്റ നഗരസഭ – 3 സുല്‍ത്താന്‍ ബത്തേരി നഗരസഭ – 3 സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് -1 കല്‍പ്പറ്റ ബ്ലോക്ക് -1 പനമരം ബ്ലോക്ക് -5 വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്- 14 തിരുനെല്ലി – 1 എടവക -14 തൊണ്ടര്‍നാട് – 3 തവിഞ്ഞാല്‍…

“വീടാണ് വിദ്യാലയം” ഗൂഗിൾ മീറ്റ് വഴി രക്ഷാകർതൃ ശാക്തീകരണം

മീനങ്ങാടി :  മൈലമ്പാടി ഗോഖലെനഗർ  എ.എൻ.എം.യു പി സ്കൂൾ   “വീടാണ് വിദ്യാലയം” എന്ന പേരിൽ  രക്ഷാകർതൃ ശാക്തീകരണം ഗൂഗിൾ മീറ്റ് വഴി   നടത്തി.     ഗൂഗിൾ മീറ്റ് വഴിയുള്ള ബോധവത്ക്കരണം രക്ഷിതാക്കൾ വേറിട്ട അനുഭവമായിരുന്നു. വയനാട് ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ക്ലാസ്സ് നടത്തപ്പെടുന്നത്. രക്ഷിതാക്കൾ തങ്ങളുടെ ആശങ്കകൾ മീറ്റിലൂടെ പങ്ക് വച്ചു. ക്ലാസ്സ്…

വയനാട്ടിൽ 1033 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.11) പുതുതായി നിരീക്ഷണത്തിലായത് 1033 പേരാണ്. 658 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12274 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 506 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 197 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 150146 സാമ്പിളുകളില്‍ 148629…

എണ്ണം കുറയുന്നു: വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ് :· 68 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (16.11.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 68 പേര്‍ രോഗമുക്തി നേടി. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ  സമ്പര്‍ക്കവിവരം  ലഭ്യമല്ല.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8811 ആയി. 7808 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 61 മരണം.…

കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ തിരികെ നല്‍കും

  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ക്വാറന്റൈനിനായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥാപനങ്ങളും, സി.എഫ്.എല്‍.ടി.സികളായി ഏറ്റെടുത്ത സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് 19 രോഗ വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഏറ്റെടുത്ത…

ഓണ്‍ലൈന്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ബോധവല്‍കരണ  ക്ലാസ്സ് നടത്തി ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം ഭിന്നശേഷിയുളള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ബോധവല്‍കരണ  ക്ലാസ്സ്  സംഘടിപ്പിച്ചു.  ഭിന്നശേഷിയുളള കുട്ടികള്‍ക്കുളള വിവിധ പദ്ധതികള്‍, സ്‌കീമുകള്‍, സേവനങ്ങള്‍ തുടങ്ങിയവയെ കുറിച്ചും അവ നേടിയെടുക്കേണ്ടതിനുളള നടപടിക്രമങ്ങളെ സംബന്ധിച്ചും പരിശീലകന്‍ വി. രാജേഷ്. ക്ലാസെടുത്തു. പനമരം ചൈല്‍ഡ് ഡവലപ്പ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ ലളിത ക്ലാസ് ഉദ്ഘാടനം…

ജില്ലാ പഞ്ചായത്ത്: മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കല്‍പ്പറ്റ: വയനാട്   ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗ് പ്രസിഡണ്ട് പി.പി.എ കരീം, ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, മണ്ഡലം ലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, ജന.സെക്രട്ടറി ടി ഹംസ, എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.പി ഷൈജല്‍ സംബന്ധിച്ചു.എം മുഹമ്മദ് ബഷീര്‍ (പടിഞ്ഞാറത്തറ),…

ക്ഷീരകര്‍ഷക പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രം  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി  ഡയറി ഫാമും ലൈസന്‍സിങ്ങ് വ്യവസ്ഥകളും എന്ന വിഷയത്തില്‍ നവംബര്‍ 21 ന്  രാവിലെ 10. ന്  ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ 8078180809 എന്ന നമ്പറിലേയ്ക്ക് പേരും ഫോണ്‍ നമ്പറും വാട്ട്സാപ്പ്…