കുഞ്ഞുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ 58 കാരൻ അറസ്റ്റിൽ

 കൽപ്പറ്റ:  പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട്  ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങുംമുണ്ട സ്വദേശി തോടന്‍ മൊയ്തൂട്ടി (58)യാണ്  അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ രണ്ട് പോക്‌സോ കേസുകളാണ്  പോലീസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ്സ് പ്രായുള്ള രണ്ട് ആണ്‍കുട്ടികളുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടികളുടെ മൊഴിയെടുക്കുകയും…

ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

തവിഞ്ഞാല്‍ സെക്ഷനിലെ ആലാറ്റില്‍, മുള്ളല്‍, ശുവാലക്കവല, പനന്തറ, അയനിക്കല്‍, മയലറ്റുമല എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട് മൊയ്തൂട്ടിപ്പടി, പതിനാറാം മൈല്‍ പ്രസാര ലൈബ്രറി പരിസരത്തും ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.കല്‍പ്പറ്റ സെക്ഷനിലെ…

വയനാട്ടിൽ 776 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.11) പുതുതായി നിരീക്ഷണത്തിലായത് 776 പേരാണ്. 573 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10137 പേര്‍. ഇന്ന് വന്ന 63 പേര്‍ ഉള്‍പ്പെടെ 551 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1169 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 144090 സാമ്പിളുകളില്‍ 143334…

കിഡ്നി രോഗീ പരിചരണം കൂട്ടായ്മ ചികിത്സാ ധനസഹായം വിതരണം ചെയ്തു.

  മാനന്തവാടി മാനന്തവാടി : വയനാട് ജില്ലാ ആശുപത്രി ഡയാലാസ്സിസ് രോഗികളും – പരിചാരകരും  സന്നദ്ധ  സാമൂഹ്യ പ്രവർത്തകരും ചേർന്ന ഗ്രൂപ്പായ കിഡ്നി രോഗീ – പരിചരണം കൂട്ടായ്മ സമാഹരിച്ച തുക      തിരുനെല്ലി ക്ഷേത്രം     മാങ്ങാകൊല്ലി ജയലളിതക്ക്    ഗ്രൂപ്പ് അഡ്മിൻ ബി.പ്രദീപ് വയനാട് നല്കി. പ്രദീപ് വയനാട്, വിനേഷ് കാട്ടിക്കുളം…

വയനാട്ടിൽ 112 പേര്‍ക്ക് കൂടി കോവിഡ് : 135 പേര്‍ക്ക് രോഗമുക്തി : 106 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (10.11.20) 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 135 പേര്‍ രോഗമുക്തി നേടി. 106 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ്…

ശിശുദിന വാരാഘോഷം: കുട്ടികള്‍ക്ക് മത്സരം

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേര്‍ന്ന് ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം) എന്ന പേരില്‍ ജില്ലയിലെ കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആശംസാ കാര്‍ഡ് നിര്‍മ്മാണം, ആംഗ്യപ്പാട്ട് മത്സരം, കത്തെഴുത്ത് മത്സരം, പ്രച്ഛന്നവേഷ മത്സരം, ഡയറിക്കുറിപ്പ്, പോസ്റ്റര്‍ അടിക്കുറിപ്പ്, ചിത്ര നിരൂപണം, പ്രസംഗ മത്സരം, എഫക്ടീവ് ക്ലിക്ക്, വണ്‍…

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വരണാധികാരിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. നാമനിര്‍ദേശ പത്രികയുടെ സ്വീകരണം, പത്രികയുടെ സൂക്ഷ്മ പരിശോധന തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി സംബന്ധിച്ച  പരിശീലനമാണ് നല്‍കിയത്. ജില്ലയിലെ മറ്റ് വരണാധികാരികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്നു.  കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍…

കോവിഡ് 19: ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു

ജില്ലയില്‍ കോവിഡ് 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്ന ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു. ഓരോ സ്ഥാപനവും എത്രത്തോളം മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് വിലയിരുത്തി ഒന്നു മുതല്‍ അഞ്ചു വരെ സ്റ്റാര്‍ റേറ്റിങ് നല്‍കാനാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ കീഴില്‍ പരിശോധന ടീമുകള്‍…

വസ്ത്ര നിര്‍മ്മാണ പരിശീലനം: അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ടെക്സ്റ്റയില്‍സ് ഡിസൈയിനിംഗ് എന്ന സ്ഥാപനവും സംയുക്തമായി നടത്തുന്ന വസ്ത്ര നിര്‍മ്മാണ പരിശീലന കോഴ്സിലേക്ക് പട്ടികവര്‍ഗ്ഗ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 15 വയസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി  താലൂക്കുകളില്‍ വച്ചാണ് പരിശീലനം നല്‍കുക. അപേക്ഷകര്‍ക്ക് അനുയോജ്യമായ സെന്റര്‍ തെരഞ്ഞെടുക്കാം. 6 മാസത്തെ പരിശീലന…

പി.എസ്.സി കായിക ക്ഷമത പരീക്ഷ 16 മുതൽ 25 വരെ

 ജില്ലയില്‍  പോലീസ് വകുപ്പില്‍ വനിതാ  പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് കോണ്‍സ്റ്റബിള്‍  (കാറ്റഗറി നം:08/2020,09/2020 ) തസ്തികയുടെ തെരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നവംബര്‍ 16 മുതല്‍ 25 വരെ നടക്കും. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ കായിക ക്ഷമത പരീക്ഷ നവംബര്‍ 16, 17, 18, 19, 20, 21 തീയതികളില്‍ മാനന്തവാടി ഗവ.…