കൽപ്പറ്റയിലെ തിരഞ്ഞെടുപ്പിൽ കുരങ്ങൻമാർ വിധി നിർണ്ണയിക്കും.

വയനാട്ടിലെ കല്‍പ്പറ്റ നഗരസഭാ ഓഫീസ് സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുക പ്രദേശത്തെ കുരങ്ങന്മാരാണ്. കുരങ്ങുശല്യത്തിന് പരിഹാരം ഉറപ്പാക്കുന്നവര്‍ക്ക    മാത്രമാണ് വോട്ടെന്നും അല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.    152 വോട്ടര്‍മാര്‍ താമസിക്കുന്ന ഹരിതഗിരി റസിഡന്റ്‌സ് അസോസിയേഷനാണ് കടുത്ത തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.പ്രദേശത്തെ രൂക്ഷമായ കുരങ്ങുശല്യത്തിന് ശാശ്വത പരിഹാരമാണ്…

ലഘുലേഖകള്‍ പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടിയില്‍ സ്ഥാനാർത്ഥികൾ പാലിക്കേണ്ട വ്യവസ്ഥകള്‍

. ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും, മേല്‍വിലാസവും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫാമിലുള്ള ഒരു പ്രഖ്യാപനം പ്രസ്സുടമക്ക് നല്‍കേണ്ടതും അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാമില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. ഈ…

വയനാട്ടിൽ 843 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.11) പുതുതായി നിരീക്ഷണത്തിലായത് 843 പേരാണ്. 574 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10796 പേര്‍. ഇന്ന് വന്ന 50 പേര്‍ ഉള്‍പ്പെടെ 602 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 863 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 146512 സാമ്പിളുകളില്‍ 145452…

വയനാട് ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ്: 83 പേര്‍ക്ക് രോഗമുക്തി

*82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (12.11.20) 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…

തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടവും കോവിഡ്- ഹരിത പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കണം – ജില്ലാ കളക്ടര്‍

*എല്ലാവരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കാന്‍ കഴിയണം*തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്.…

സീനിയോരിറ്റി നഷ്ടമായവർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാൻ അവസരം.

1998 നവംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക്   ഫെബ്രുവരി 2021 വരെ രജിസ്ട്രേഷന്‍  പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു മുഖേന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം  രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍  സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും,…

പ്രൊബേഷന്‍ വാരാഘോഷം ജില്ലയില്‍ വിവിധ പരിപാടികള്‍

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ന് പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. ഡിസംബര്‍ 4 വരെ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ സെമിനാറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കും.നേര്‍ദിശ  2020 എന്ന പേരില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ്സും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന…

അപേക്ഷാ തീയതി നീട്ടി

നെന്മേനി ഗവ.വനിത ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബര്‍ 18 വരെ നീട്ടി.  ഫോണ്‍ 04936 266700.

ജില്ലയില്‍ 848 പോളിംഗ് സ്റ്റേഷനുകള്‍:ഏറ്റവും കൂടുതല്‍ സമ്മതിദായകർ മാനന്തവാടി നഗരസഭ ഒന്നാം ബൂത്താണ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 512  വാര്‍ഡുകള്‍ക്കായി 848 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കും. ഗ്രാമപഞ്ചായത്തില്‍ 749 ഉം നഗരസഭയില്‍ 99 ഉം പോളിങ് സ്റ്റേഷനുകളുമാണ് ഉണ്ടാകുക. കല്‍പ്പറ്റ നഗരസഭ – 28, മാനന്തവാടി നഗരസഭ – 36, സുല്‍ത്താന്‍ ബത്തേരി നഗരസഭ – 35 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകള്‍. ഗ്രാമപഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷന്‍…

തദ്ദേശം: ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ ജില്ലയിലും തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി. ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലേക്കും മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.തെരഞ്ഞെടുപ്പിനുള്ള നോട്ടീസുകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ ഔദ്യോഗിക നോട്ടീസ് ബോര്‍ഡുകളില്‍…