ഇഖ്ബാൽ ചികിത്സ നിധിയിലേക്ക് പൾസ് എമർജൻസി ടീം ഒരു ലക്ഷം രൂപ കൈമാറി


ഓടത്തോട് കളരിക്കൽ ഇഖ്ബാലിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പൾസ് എമർജൻസി ടീം കേരള സ്വരൂപിച്ചു നൽകിയത് ഒരു ലക്ഷം രൂപ. വിവിധ യൂണിറ്റുകളിൽ നിന്നായി സമാഹരിച്ച തുക ഇഖ്ബാലിൻ്റെ വീട്ടിലെത്തി പൾസ് എമർജൻസി ടീം വളണ്ടിയർമാർ കൈമാറി. ഇഖ്ബാൽ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളും കുടുംബവും ചേർന്നാണ് തുക ഏറ്റുവാങ്ങിയത്. ഇഖ്ബാലിനെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്…


തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തദാനവുമായി സ്ഥാനാർഥി


മുട്ടലിന് സമീപം മാണ്ടാട് നടന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്ത രക്തദാനം നടത്തി സ്ഥാനാർഥി മാതൃകയായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുട്ടിൽ ഡിവിഷനിലെ സ്ഥാനാർഥി അരുൺ ദേവാണ് രക്തദാനം നടത്തിയത്. ഒരു വർഷം മുൻപ് ഫുട്ബോൾ ടർഫിൽ വെച്ച് മരണപ്പെട്ട എൽസൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് എൽസൻ സ്മാരക കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. പ്രദേശത്ത് തിരഞ്ഞെടുപ്പ്…


തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30 മുതല്‍


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30, ഡിസംബര്‍ 1, 2, 3 തീയതികളിലും ഈ ദിവസങ്ങളില്‍ അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ 4 നും നടക്കും. നവംബര്‍ 30 ന് സെന്റ് പാട്രിക് സ്‌കൂള്‍ മാനന്തവാടി, ഡിസംബര്‍ 1 ന് പനമരം ഗവ. എച്ച്.എസ്.എസ്., 2 ന്…


തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു


തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാതലത്തില്‍ മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് കണ്‍വീനറുമായാണ് മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചത്. പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍,…


യു ഡി എഫ് കല്‍പ്പറ്റ നഗരസഭ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി


തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായ വിധിയെഴുത്ത്: പി പി എ കരീംകല്‍പ്പറ്റ: കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. പി പി എ കരീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെയുള്ള വിധിയെഴുത്താവും ഇത്തവണത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും, സ്വജനപക്ഷപാതവും, കള്ളക്കടത്തും മുഖമുദ്രയാക്കിയ സര്‍ക്കാരാണ്…


ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം വൈദ്യുതി വകുപ്പ്‌ ജീവനക്കാർ വിശദീകരണയോഗം നടത്തി.


മാനന്തവാടി :ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം  വൈദ്യുതി വകുപ്പ്‌  ജീവനക്കാർ എൻസിസിഒഇഇഇ(നാഷ്‌ണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയർ) നേതൃത്വത്തിൽ വിശദീകരണയോഗം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു. ജിജിത്ത്‌ കെ ജോർജ്‌ അധ്യക്ഷനായി. ഇ ജെ ബാബു സംസാരിച്ചു. ഒ ടി ശ്രീനിവാസൻ സ്വാഗതവും ജിജീഷ്‌ നന്ദിയും…


റോഡുകളോടും അണക്കെട്ടിനോടും അവഗണന: കുമ്പളാട് പ്രദേശ വാസികൾ വോട്ട് ബഹിഷ്കരിക്കും.


മുട്ടിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കുമ്പളാട് – കാവുവയൽ   പ്രദേശവാസികൾ പ്രസ്തുത പ്രദേശത്തെ റോഡുകളോടും അണക്കെട്ടിനോടുമുള്ള ത്രിതല പഞ്ചായത്തുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിനായി ജനകീയ പ്രതിഷേധ കമ്മിറ്റി യോഗം ചേരുകയും ചെയ്തു. 70 വർഷത്തോളം പഴക്കമുള്ള കുമ്പളാട്- വാട്ടർടാങ്ക് റോഡ് വർഷങ്ങളായി മുന്നണികൾ മാറിമാറി ഭരിച്ചിട്ടും വാഗ്ദാനങ്ങളിൽ …


പൊതുപണിമുടക്ക് വിജയിപ്പിക്കണം- ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍


 കല്‍പ്പറ്റ:26-11-2020-ലെ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കനറാ ബാങ്കിന് മുമ്പില്‍ നടത്തിയ ധര്‍ണയില്‍ ആവശ്യപ്പെട്ടു.ബാങ്ക് സ്വകാര്യവത്ക്കരണം അരുത്. വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക ,നിക്ഷേപ പലിശ ഉയര്‍ത്തുക, സ്ഥിരം ജോലികളില്‍ പുറംകരാര്‍വത്ക്കരണം അവസാനിപ്പിക്കുക, എന്‍ പി എസ് നിര്‍ത്തലാക്കുക, കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്ത ആവശ്യങ്ങള്‍ അംഗീകരിക്കുക, മന:പൂര്‍വം വായ്പ കുടിശ്ശിഖവരുത്തുന്നത് ക്രിമിനല്‍…


വയനാട്ടിൽ 309 പേര്‍ പുതുതായി നിരീക്ഷണത്തില്‍.


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.11) പുതുതായി നിരീക്ഷണത്തിലായത് 309 പേരാണ്. 799 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9804 പേര്‍. ഇന്ന് വന്ന 58 പേര്‍ ഉള്‍പ്പെടെ 567 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1095 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 159641 സാമ്പിളുകളില്‍ 158441…


വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് : · 111 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (24.11.20) 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്.…