എം ഐ ഷാനവാസിനെ ഐ എന്‍ ടി യു സി അനുസ്മരിച്ചു

കല്‍പ്പറ്റ:   ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍   മുന്‍ വയനാട് എം.പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന എം.ഐ ഷാനവാസിന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. എം പിയെന്ന നിലയില്‍ ജില്ലയുടെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത ജനപ്രതിനിധിയായിരുന്നു  എം.ഐ ഷാനവാസെന്ന് അനുസ്മരണ പരിപാടി അനുസ്മരണ പ്രഭാഷണം നടത്തിയ കെ…

അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൽപ്പറ്റ :  അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.വടുവന്‍ചാല്‍ പിലാത്തൊടിയില്‍ വീട്ടില്‍ അലി അന്‍ഷാദ്(19) നെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മൂന്നരയോടെ മുത്തങ്ങ-മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് അലി അൻഷാദിനെ പിടികൂടിയത്.  മൈസൂര്‍ ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്കു ബൈക്കിൽ വരുകയായിരുന്ന ഇയാളിൽ നിന്നുംഅതി മാരക മയക്കുമരുന്നായ എം.ഡി.എം.എ19.47 ഗ്രാം  കണ്ടെടുത്തു. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ…

പനമരം ബ്ലോക്ക് പഞ്ചായത്ത്‌ പാക്കം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി നിഖിലയുടെ പിതാവ് പി ഡി ആന്റണി (54) നിര്യാതനായി.

. പനമരം:  നീർവാരം   കല്ലുവയൽ  പുരക്കൽ പി ഡി ആന്റണി (54),    നിര്യാതനായി..  സി.പി.ഐ.എം നടവയൽ ലോക്കൽ കമ്മിറ്റി  അംഗവും, പനമരം ക്ഷീരോൽപ്പാദക സഹകരണ സംഘം ഡയറക്ടറുമാണ്.   തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ  അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. പരേതയായ  മേഴ്‌സി ആന്റണി ഭാര്യയാണ്. മക്കൾ : നീന,നിമിത, നിഖില പി. ആന്റണി ( പനമരം ബ്ലോക്ക്…

വൈത്തിരിയിൽ വാഹനാപകടം: നാല് പേർക്ക് ഗുരുതര പരിക്ക്.

  വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴയിൽ  വൈകിട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിെലെ  യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ,  അശ്വിൻ, സിബിൻ, അടിവാരം സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടിക്കാതെ   രക്ഷിക്കാൻ പെട്ടെന്നു ബ്രേക്കിട്ട  ലോറി റോഡിൽ…

തറവില കടലാസിൽ : വയനാട്ടിലെ പാവയ്ക്ക കർഷകർ പ്രതിസന്ധിയിൽ

.  മാനന്തവാടി:  സർക്കാർ തറവില പ്രഖ്യാപിച്ചെങ്കിലും പാവയ്ക്കക്ക്  വിലയില്ലാത്തത് കർഷകർക്ക്  തിരിച്ചടിയായി. സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് പച്ചക്കറികൾക്ക്  താങ്ങുവിലയും സംഭരണവും  ആരംഭിച്ചത്.16 ഇനം പഴം പച്ചക്കറികൾക്കാണ് അടിസ്ഥാന വില പ്രഖ്യാപിച്ചത്. ഇതിൽ പാവയ്ക്കക്ക്  30 രൂപയാണ് സർക്കാർ തറവില പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ   പൊതു മാർക്കറ്റിൽ 20…

വയനാട്ടിൽ 600 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.11) പുതുതായി നിരീക്ഷണത്തിലായത് 600 പേരാണ്. 870 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണ ത്തിലുള്ളത് 10995 പേര്‍. ഇന്ന് വന്ന 86 പേര്‍ ഉള്‍പ്പെടെ 599 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1691 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 157217 സാമ്പിളുകളില്‍…

വയനാട് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് : 79 പേര്‍ക്ക് രോഗമുക്തി : 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

. വയനാട് ജില്ലയില്‍ ഇന്ന് (21.11.20) 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.…

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 560 ഹോട്ട് സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

തദ്ദേശ തെരഞ്ഞെടുപ്പ്; 23 ന് ചിഹ്നം അനുവദിക്കും

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് ചിഹ്നം നവംബര്‍ 23 ന്  വൈകിട്ട് 4 ന് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വരണാധികാരിയുടെ കാര്യാലയത്തില്‍ വെച്ച് അനുവദിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം- ഡി.എം.ഒ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും  പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഗൃഹസന്ദര്‍ശന സമയത്തും ആളുകളുമായി ഇടപഴകുന്ന സമയങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തി ഇടാന്‍ പാടില്ല. സോപ്പ്, വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍…