പുതിയ ബിരുദ – പി.ജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

  കണ്ണൂർ സർവകലാശാല WMO lG കോളേജിൽ,  ഈ അധ്യയന വർഷം അനുവദിച്ച ബി.എസ്.സി സൈക്കോളജി, എം.എസ്.സി കെമിസ്ട്രി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം കോളേജ് ഓഫിസിലും  www.admission.kannuruniversity.ac.in  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അവസാന തീയതി- നവംബർ 13.   വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും (www.kannuruniversity.ac.in) 9188663304 എന്ന നമ്പറിലും ലഭ്യമാണ്.

കേരള ടൂറിസത്തിന് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ്

തിരുവനന്തപുരം: കൊവിഡ് കാലത്തെ മാതൃകപരമായ പ്രവര്‍ത്തനത്തിന് കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ടന്‍റെ ഹൈലി കമന്‍ഡഡ് അവാര്‍ഡ്. മീനിംഗ് ഫുള്‍ കണക്ഷന്‍സ് എന്ന വിഭാഗത്തിലാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ അംഗീകാരം നേടിയത്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാനത്തെ മിഷന്‍റെ യൂണിറ്റുകളുമായി ചേര്‍ന്ന്…

സാമൂഹിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമാക്കി ഗ്രീന്‍ ഇനിഷ്യേറ്റിവ് ഫണ്ടുമായി സ്റ്റാർട്ടപ്പ് മിഷൻ.

തിരുവനന്തപുരം: ഇതാദ്യമായി കേരളത്തില്‍  സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സ്വാധീനം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതികവിദ്യ  പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം), ഹരിതകേരളം മിഷന്‍, യുഎന്‍ഡിപി എന്നിവ ചേര്‍ന്ന് ഗ്രീന്‍ ഇനിഷ്യേറ്റിവ് ഫണ്ട് (ജിഐഎഫ്) എന്ന പേരില്‍  സ്റ്റാര്‍ട്ടപ് ആക്സിലറേറ്റര്‍ പ്രോഗ്രാമിനു തുടക്കമിട്ടു.  സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

മാവോയിസ്റ്റുകള്‍ മരിച്ചു വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല – മുഖ്യമന്ത്രി

   തിരുവനന്തപുരം: ആളുകൾ മാവോയിസ്റ്റായി പോയാൽ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം വയനാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റായ വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണ്. ആത്മരക്ഷാർഥമാണ് പോലീസ് തിരിച്ചു വെടിവെച്ചത്. മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ പോലീസിന്റെ ഭാഗത്ത് ആൾനാശമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി…

പട്ടിക വർഗക്കാർക്ക് പ്രത്യേക അദാലത്ത് നടത്തി

  കൽപ്പറ്റ നിയോജക മണ്ഡല എം എൽ എയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങൾക്ക് പട്ടിക വർഗ വികസന വകുപ്പിന്റെയും  വയനാട് അക്ഷയ പ്രൊജക്ടിന്‍റെയും ആഭിമുഖ്യത്തിൽ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കുന്നതിനായി താലൂക്ക് തലത്തില്‍  പ്രത്യേക അദാലത്ത് നടത്തി. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്‍റെയും സഹകരണത്തോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് …

സർക്കാരിനെതിരായ യു ഡി എഫ് ആരോപണങ്ങൾ സത്യസന്ധമെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

യു ഡി എഫ് നേതൃയോഗം ചേർന്നു. : കല്പ്പറ്റ: സര്ക്കാരിനെതിരെ യു ഡി എഫ് ഉന്നയിച്ച മുഴുവൻ  ആരോപണങ്ങളും സത്യസന്ധമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വയനാട് ജില്ലാ യു ഡി എഫ് നേതൃയോഗം കല്പ്പറ്റയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. സര്ക്കാര് പാവപ്പെട്ട ജനങ്ങള്ക്ക് വേണ്ടിയല്ല പ്രവര്ത്തിച്ചത്. വിദേശ കുത്തകകളെ…

മികവിന്റെ കേന്ദ്രം കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകും – മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്കാകെ ഉണര്‍വ് പകരാന്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ഫോര്‍ വെജിറ്റബിള്‍സ് ആന്റ് ഫ്ളവേഴ്സിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂക്കള്‍ക്കും പച്ചക്കറികള്‍ക്കുമുളള മികവിന്റെ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി…

കടന്നൽ കുത്തേറ്റ് 6 പേർക്ക് പരിക്ക്

.  മാനന്തവാടി:കടന്നൽ കുത്തേറ്റ് 6 പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മാനന്തവാടി എരുമതെരുവ് അമ്പുകുത്തി വനംവകുപ്പിൻ്റെ കീഴിലുള്ള ഔഷധത്തോട്ടത്തിന് സമീപത്തു  നിന്നാണ് കടന്നൽ കുത്തേറ്റത്. അമ്പുകുത്തി സ്വദേശികളായ ജബ്ബാർകെ.കെ, കരിം.കെ.കെ, ഷമീർ കെ.കെ,സനൽ വി,നീഖീൽ പി.എസ്, കൽക്കട്ട സ്വദേശി സെയ്ഫുദ്ദിൻ എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവർ ജില്ലാ ആശുപത്രിയുടെ സാറ്റ്ലെറ്റ് കേന്ദ്രമായ വിൻസൻ്റ് ഗിരി ആശുപത്രിയിൽ ചികിത്സ തേടി.ഔഷധ…

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മുട്ടിലിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.

ഐഎൻടിയുസി തൊഴിലുറപ്പ് തൊഴിലാളികളുടെ  നേതൃത്വത്തിൽ  മുട്ടിലിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റും കെപിസിസി മെമ്പറുമായ പി പി  ആലി ധർണ ഉദ്ഘാടനം ചെയ്തു. തൊഴിൽദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 700 രൂപ ആക്കുക, തൊഴിലാളികൾക്ക് പ്രായഭേദമന്യേമില്ലാതെ തൊഴിൽ നൽകുക, പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക അ എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു…

സംവരണ അട്ടിമറിക്കെതിരെ കലക്ടറേറ്റിനു മുന്നിൽ നിൽപ്പ് സമരം നടത്തി.

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംവരണ അട്ടിമറിക്കെതിരെ  കലക്ടറേറ്റിനു മുന്നിൽ നിൽപ്പ് സമരം നടത്തി….. കോഴിക്കോട് രൂപത ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ഡയറക്ക്ടറും, വയനാട് സൗത്ത് ഫോറോന വികാരിയുമായ  റവ. ഫാ. പോൾ ആൻഡ്രൂസ് സമരം ഉദ്ഘാടനം ചെയ്തു…. ലത്തീൻ കത്തോലിക്കാ ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എല്ലാ കോഴ്സുകൾക്കും നാലു ശതമാനം ഏർപ്പെടുത്തുക,  സവർണ…