64 കാരൻ 60 – കാരിയെ മിന്നു ചാർത്തി: ‘ ജീവിതസായാഹ്നത്തിൽ ഗോപിക്കും ജയശ്രീക്കും പുതുജീവിതം


Ad

കൽപ്പറ്റ: ജീവിതയാത്രയിൽ തനിച്ചായി പോയെന്ന് കരുതിയവരാണ് ഗോപിയും – ജയശ്രീയും. ഒടുവിൽ വാർദ്ധക്യത്തിന്റെ ജരാനരകൾ കണ്ട് തുടങ്ങിയ ഘട്ടത്തിൽ ഇവർ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. കൽപ്പറ്റ

പുത്തൂർവയൽ വിനായക സമീപം താമസിക്കുന്ന ഭിന്നശേഷിക്കാരനും 64 കാരനുമായ പണിക്കശേരി ഗോപി 
റാട്ടകൊല്ലി സ്വദേശിനിയും 60 കാരിമായുയ അരുവിക്കൽ 
ജയശ്രീയെ മിന്നു ചാർത്തി. ഗോപി 
 തനിച്ചായിരുന്നു താമസിച്ചിരുന്നത്. വാർധക്യത്തിൽ പരസ്പരം കൂട്ടാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു
നാട്ടുകാർ മുൻകൈയെടുത്താണ് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് ഗോപിക്ക് വീട് നിർമ്മിച്ചു നൽകിയത്. പുതിയവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരുന്നതിനിടയിലാണ് നാട്ടുകാർ ഗോപിക്ക് അനുയോജ്യമായ വധുവിനെ കണ്ടെത്തിയത്.
  വിവാഹത്തിന് ഇരുവരും സമ്മതം മൂളിയതോടെ വ്യാഴാഴ്ച്ച രാവിലെ 10 നും 10. 30 നും ഇടയിലുള്ള മുഹൂർത്തത്തിൽ കൽപ്പറ്റ ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. വീട്ടു ജോലി ചെയ്തായിരുന്നു ജയശ്രീ ജീവിച്ചിരുന്നത്. ഏകാന്തവാസം വലിയ വിഷമം ഉണ്ടാകുന്ന ഘട്ടത്തിലാണ് ജീവിതത്തിൽ പുതിയ വഴിത്തിരിവ് സംഭവിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. 
AdAd Ad

Leave a Reply

One thought on “64 കാരൻ 60 – കാരിയെ മിന്നു ചാർത്തി: ‘ ജീവിതസായാഹ്നത്തിൽ ഗോപിക്കും ജയശ്രീക്കും പുതുജീവിതം”

  1. ഈ പ്രായത്തിലാണ് ഒരു തുണ ഏറ്റവും അത്യാവശ്യമുളളത്. ദൈവം അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *