ഓൺലൈൻ അദാലത്ത് – 9 പരാതികൾ തീർപ്പാക്കി


Ad
മാനന്തവാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 9 പരാതികൾ തീർപ്പാക്കി. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി  ജില്ലാ കളക്ടറെ പരാതികൾ അറിയിച്ചു.  15 പരാതികളാണ്   അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 9 പരാതികൾ തീർപ്പാക്കി. തീർപ്പാക്കാത്തവ  വിശദ റിപ്പോർട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.പ്രളയ ധനസഹായം, ലൈഫ് ഭവന പദ്ധതി, ഭൂ നികുതി എന്നീ വിഭാഗങ്ങളിലാണ് പരാതികൾ ലഭിച്ചത്.
കളക്ട്രേറ്റിൽ നടന്ന ഓൺലൈൻ അദാലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *