കുഴൽപ്പണ കവർച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ


Ad
കൽപ്പറ്റ: 
ദേശീയ പാതയിലെ കുഴൽപ്പണ കവർച്ച ക്വട്ടേഷൻ സംഘത്തിലെ  രണ്ടാം പ്രതിയും അറസ്റ്റിൽ .
എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിയായ മുലംകുടിയിൽ വീട്ടിൽ അജീഷ്.എം.ജെ.(35) എന്ന പ്രതിയെ തൃശ്ശൂരിലെ മുരിങ്ങൂരിൽ വെച്ചു അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇൻസ്പെക്ടർ അബ്ദുൾ ഷെരീഫിൻ്റെ  നേതൃത്വത്തിലുള്ള സംഘം 
മീനങ്ങാടി സ്റ്റേഷനിൽ കൊണ്ടുവന്നു അറസ്റ്റ് രേഖപ്പെടുത്തി.
മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ പാതിരിപ്പലത്ത് ദേശീയപാതയിൽ വെച്ച് ജനുവരി 13ന്  രാവിലെ മെസൂരിൽ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാർ യാത്രക്കാരെ മിനിലോറിക്കൊണ്ട് റോഡിന് കുറുകെയിട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച 15 അംഗ കുഴൽപണ കവർച്ച ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടിരുന്ന രണ്ടാം പ്രതിയാണ് .  . കവർച്ചയ്ക്ക് വേണ്ടി ഉപയോഗിച്ച് KL.40.D.8979 നമ്പർ കാർ ഓടിച്ചിരുന്നത് ഈ പ്രതിയാണ്. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷ് , എസ്.സിപി.ഒ ഫിനു. സി.പി.ഒ മാരായ ഉനൈസ്,ഷെബീർ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിൽ ഉണ്ടായിരുന്നത്. നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *