നവജീവൻ 2021: ദശദിന ക്യാമ്പിന് ബുധനാഴ്ച തുടക്കമാവും


Ad
ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹിക പ്രവർത്തക വിഭാഗവും ടോട്ടം റിസോഴ്സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ദശദിന റൂറൽ ക്യാമ്പ് ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 11 വരെ ലക്കിടി ജിഎൽപി സ്കൂളിൽ വച്ച് നടക്കും. ഫെബ്രുവരി നാലിന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. വൈത്തിരി പഞ്ചായത്തിലെ സ്ത്രീപദവി പഠനമാണ് നവജീവൻ 2021 ദശദിന ക്യാമ്പിന്റെ പ്രധാന പ്രവർത്തനം. തൊഴിൽ, വിദ്യാഭ്യാസം, കല, കായികം, ആരോഗ്യം, ലൈംഗികത, രാഷ്ട്രീയം, ചലന സ്വാതന്ത്ര്യം, നിയമ നീതി സംവിധാനങ്ങൾ, വിശ്രമം, വിനോദം എന്നിങ്ങനെ വിവിധ മേഖലകളെ സ്പർശിക്കുന്ന പഠനമാണ് ക്യാമ്പ് ലക്ഷ്യം വെക്കുന്നത്.
പരിസ്ഥിതി, ആരോഗ്യം, ജെന്റർ, എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ക്യാമ്പിന്റെ ഭാഗമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *