May 17, 2026

കര്‍ഷക സംഗമവും അവാര്‍ഡ് ദാനവും നാളെ മുട്ടിലിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷക സംഗമവും അവാര്‍ഡ് ദാന ചടങ്ങും നാളെ  (വെള്ളി)  മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10.30 ന് സി. കെ ശശീന്ദ്രന്‍ എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്നുള്ള സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളെയും ജില്ലയിലെ മികച്ച കര്‍ഷക പ്രതിഭകളെയും ആദരിക്കും. 
ചടങ്ങില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ അദ്ധ്യക്ഷത വഹിക്കും.  ജില്ലയിലെ മികച്ച ജൈവ പഞ്ചായത്തിനുള്ള അവാര്‍ഡ്ദാനം ഐ.സി ബാലകൃഷ്ണല്‍ എം.എല്‍.എ നിര്‍വഹിക്കും. ഒ. ആര്‍ കേളു എം.എല്‍.എ സംസ്ഥാനതല ജേതാക്കളൈ ആദരിക്കും.  സംസ്ഥാന പുരസ്‌കാരം നേടിയ കുംഭാമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷദ് മരക്കാരും മികച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയും ആദരിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ കെ. വര്‍ഗ്ഗീസ് പദ്ധതി വിശദീകരണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *