കെ.എസ്.ടി.എ ജില്ല സമ്മേളനം മുട്ടിലിൽ


Ad
കൽപറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ഗുരുകാരുണ്യ എൻഡോവ്മെൻറ് വിതരണം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കും. ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ ഗുരുകാരുണ്യ നിക്ഷേപം ഏറ്റുവാങ്ങും. പൊതുസമ്മേളനം സി.ഐ.ടി.യു ജില്ല ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10.30ന് ‘കർഷക സമരങ്ങളുടെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ സെമിനാർ ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. സുരേഷ് വിജയം അവതരിപ്പിക്കും. മൂന്നു ഉപജില്ലകളിൽനിന്നും പനമരം ഏരിയയിൽനിന്നുമായി 179 അധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം. മധു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.എ. വിജയകുമാർ, ജില്ല സെക്രട്ടറി പി.ജെ. ബിനേഷ്, കൺവീനർ ബിനുമോൾ ജോസ് എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *