ഹർത്താലുമായി ജനങ്ങൾ സഹകരിക്കണം: യു.ഡി.എഫ്.


Ad
പരിസ്ഥിതി ലോലമേഖല: ഫെബ്രുവരി എട്ടിന് വയനാട്ടില്‍ യു ഡി എഫ് ഹര്‍ത്താല്‍
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലേലമേഖലയായി പ്രഖ്യാപിച്ച് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവി എട്ടിന് തിങ്കളാഴ്ച യു ഡി എഫ് വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയതായും യു ഡി എഫ് നേതാക്കള്‍ അറിയിച്ചു. നിയമം നടപ്പിലാക്കുന്നതിനോട് കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന ഭരണകര്‍ത്താക്കളുടെ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, വയനാടിന്റെ മൂന്നിലൊന്ന് ഭാഗം വനവത്ക്കരിക്കപ്പെട്ടുപോകുന്ന ഈ സംഭവത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹതയുണര്‍ത്തുന്നു. വയനാടിന്റെ മൊത്തത്തിലുള്ള പുരോഗതിയെ പ്രതികൂലമായി ബാധിക്കുകയും, ക്രമേണ ജനവാസയോഗ്യമല്ലാതായി തീരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യു ഡി എഫ് ജനവികാരം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഹര്‍ത്താല്‍ നടത്തുന്നത്. ഈ വിഷയത്തില്‍ ആവശ്യമായ പഠനമോ, ചര്‍ച്ചയോ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ജില്ലയിലെ എല്ലാ ജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ കെ സി റോസക്കുട്ടിടീച്ചര്‍, കെ വി പോക്കര്‍ഹാജി, ടി കെ ഭൂപേഷ്, പ്രവീണ്‍ തങ്കപ്പന്‍, പി അബ്ദുള്‍സലാം, പി പി ആലി, എന്‍ കെ വര്‍ഗീസ്, റസാഖ് കല്‍പ്പറ്റ, കെ കെ അബ്രഹാം, പടയന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.


AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *