April 20, 2024

തൊണ്ടാർ പദ്ധതി: സർക്കാർ പിൻമാറണം: ഗ്രാമസഭ പ്രമേയം പാസ്സാക്കി

0
Img 20210205 Wa0428.jpg
എടവക : പ്രകൃതിക്കും മനുഷ്യർക്കും ദുരിതം മാത്രം സമ്മാനിക്കുവാൻ ഉതകുന്ന തൊണ്ടാർപദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന ആവശ്യം ഉന്നയിച്ച്  എടവക ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി രൂപീകരണ ഗ്രാമസഭയിലാണ്, നിർദ്ദിഷ്ട പദ്ധതി പ്രദേശത്തെ തീർഥക്കടവ് പട്ടികവർഗ കോളനിയിലെ ധന്യ സണ്ണി പ്രമേയം അവതരിപ്പിച്ചത്.
    പട്ടികവർഗക്കാർ ഉൾപ്പെടെ നൂറ് കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കിയും, പ്രകൃതിക്ക് ആഘാതമേൽപ്പിച്ചും കോടികൾ പാഴാക്കിയുമുള്ള വൻ പദ്ധതികളല്ല നാടിനാവശ്യമെന്നും ആരേയും നോവിക്കാതെ ഹ്രസ്വകാലം കൊണ്ട് പൂർത്തീകരിക്കുവാൻ കഴിയുന്നതും കൂടുതൽ ഫലപ്രാപ്തിയുള്ളതുമായ വികസനമാണ് നാടിനാവശ്യമെന്ന് അധ്യാപക പരിശീലന കോഴ്സ് കൂടി  പൂർത്തീകരിച്ച ധന്യസണ്ണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കല്ലോടി ഉദയവായനശാലയിൽ വെച്ചു ചേർന്ന ഗ്രാമസഭാ യോഗത്തിൽ ജില്ലാഡിവിഷൻ മെമ്പർ വിജയൻ.പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്,വാർഡ് മെമ്പർ ലത വിജയൻ ,ജനപ്രതിനിധികളായ വിനോദ് തോട്ടത്തിൽ, ഗിരിജ സൂധാകരൻ, ബ്രാൻ അഹമ്മദ്‌ കുട്ടി ,ലിസ്സി ജോൺ, ഷറഫുന്നീസ കെ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *